പ്രേമം സിനിമയിലെ മേരിയെ ലൈൻ അടിക്കുന്ന പൂവാലനെ നോക്കി ഒരു കൊച്ചുകുട്ടി "ചേച്ചി ദെ കറുത്ത ഹൃതിക് റോഷൻ" എന്നു പറയുന്നൊരു ഡയലോഗ് ഉണ്ട്. എന്നാല്‍ സിനിമയില്‍ അപ്പോള്‍ കാണിക്കുന്ന വര്‍ഷം 1999 ആണെന്നും ഹൃതിക് റോഷന്‍റെ ആദ്യ ചിത്രമായ കഹോ ന പ്യാര്‍ ഹേ പുറത്തിറങ്ങിയത് 2000 ആണെന്നും ചൂണ്ടിക്കാട്ടി സിനിമാ പ്രേമികള്‍ കുറെ അധികം സംശയങ്ങള്‍ ഉന്നയിച്ചു.
അവസാനം ഇതിന് വിശദീകരണവുമായി സിനിമയുടെ സംവിധായകനായ അല്‍ഫോണ്‍സ് പുത്രന്‍ തന്നെ രംഗത്തെത്തി. സിനിമയിലെ ആ രംഗം 2000ല്‍ തന്നെയാണ് നടക്കുന്നതെന്ന് അല്‍ഫോന്‍സ് പറയുന്നു. പ്രേമം സിനിമയിലെ കേന്ദ്ര കഥാപാത്രമായ ജോര്‍ജ് മേരിക്ക് എഴുതുന്ന പ്രണയലേഖനത്തിന്റെ ചിത്രമാണ് അല്‍ഫോണ്‍സ് പുത്രന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ മുകളിലായി ഓഗസ്റ്റ് 2000 എന്ന് എഴുതിയിട്ടുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.