ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിക്ക് അല്‍ഫോന്‍സ് പുത്രന്‍റെ ഒരു തുറന്ന കത്ത്. രോഹിത് ഷെട്ടിയുടെ ഷാരൂഖ് ഖാന്‍ ചിത്രം ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തെയാണ് അല്‍ഫോന്‍സ് പരോക്ഷമായി വിമര്‍ശിച്ചത്.
‘ നിങ്ങളുടെ ഭാഷ പരിഞ്ജാനം വച്ച് ആളുകളെ അപമാനിക്കരുത്. കോടിക്കണക്കിന് ആളുകള്‍ക്ക് വേണ്ടി നിങ്ങളൊരു ഹിന്ദി സിനിമ എടുത്തപ്പോള്‍ അറിയാത പോലും ഒരു സമൂഹത്തെ അപമാനിക്കരുതായിരുന്നു. അല്‍ഫോന്‍സ് പറഞ്ഞു.
എന്‍റെ സിനിമയായ പ്രേമം കാണൂ ഞാന്‍ എന്നാല്‍ കഴിയുന്നവിധം എന്‍റെ കഴിവിന്‍റെ പരമാവധി ആ ഭാഷയെ നന്നായി തന്നെ കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട് നിങ്ങള്‍ക്കും അത് ഇഷ്ടപ്പെട്ടേക്കാം.
പ്രേമം റിലീസ് ആകുന്നതിന് മുന്‍പ് ഇത് പറയാനുള്ള അവകാശം എനിക്ക് ഇല്ലായിരുന്നത് കൊണ്ട് മിണ്ടിയില്ല. നൂറുകോടി വാരിക്കൂട്ടിയ ചിത്രത്തിന് പക്ഷേ മികവില്ലായിരുന്നു. ജ്യേഷ്ഠസഹോദരാ മികച്ച സിനിമയുമായി തിരിച്ചുവരൂ.’ അല്‍ഫോന്‍സ് പറഞ്ഞു.