Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശ്ലീലം പോസ്റ്റ് ചെയ്തവന് അമല പോളിന്റെ ചുട്ടയടി

amala

സംവിധായകൻ എ എൽ വിജയ്‌യുമായുള്ള വിവാഹമോചനത്തിന് ശേഷം ഈയിടെയാണ് അമല പോൾ സോഷ്യൽമീഡിയയിൽ സജീവമാകാൻ തുടങ്ങിയത്. ഫെയ്സ്ബുക്കിലും ട്വിറ്ററിലും ചില ഗ്ലാമർ ഫോട്ടോകളും നടി പങ്കുവച്ചിരുന്നു.

ഇതിനിടയില്‍ കഴിഞ്ഞ ദിവസം നടന്ന സിബിഎല്‍ ഇന്ത്യ ലോഞ്ച് വേദിയിൽ അമല ഗ്ലാമർ വേഷത്തിലായിരുന്നു എത്തിയത്. സെലിബ്രിറ്റി ബാഡ്മിന്റണിന്റെ ബ്രാന്റ് അംബാസിഡര്‍മാരില്‍ ഒരാളാണ് അമല‍. ഈ ചിത്രങ്ങൾ ഫെയ്സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ഷെയർ ചെയ്യുകയുമുണ്ടായി.

ട്വിറ്ററിൽ ഈ ചിത്രം കണ്ട ഒരു ആരാധകന്റെ കമന്റ് ഇങ്ങനെ–‘വിവാഹമോചിതരായ സ്ത്രീകള്‍ എപ്പോഴും ഹോട്ട് ആണ്’. ഇതുകണ്ട അമല ഉടൻ തന്നെ മറുപടിയുമായി എത്തി.

‘ കുട്ടി , നിങ്ങളുടെ ആഗ്രഹങ്ങൾ മോശമായ ദിശയിലാണ് നീങ്ങുന്നത്. ദയവ് ചെയ്ത് സ്ത്രീകളെ ബഹുമാനിക്കുവാന്‍ പഠിക്കു”. അമല പറഞ്ഞു. 

Your Rating: