Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സ്കൂൾ ബസിൽ’ റോഷൻ ആൻഡ്രൂസിന്റെ മകൾ

angelleena-rosshan

അച്ഛൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മകൾ പ്രധാനവേഷത്തിലെത്തുന്നു. സംവിധായകൻ റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന സ്കൂൾ ബസ് എന്ന ചിത്രത്തിലാണ് റോഷന്റെ മകൾ ആഞ്ജലീന റോഷൻ ഒരു പ്രധാനവേഷത്തിലെത്തുന്നത്. ബോബി–സഞ്ജയ് ആണ് തിരക്കഥ.

School Bus Malayalam Movie Trailer

കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരാണ് ചിത്രത്തിൽ നായകന്മാരായി എത്തുന്നത്. ജയസൂര്യ ജോസഫ് എന്ന ബിസിനസുകാരനായും ജോസഫിന്റെ ഭാര്യ അപര്‍ണയായി അപര്‍ണ ഗോപിനാഥും ചിത്രത്തിലെത്തുന്നു. ഇവരുടെ മക്കളായി അഭിനയിക്കുന്ന ആകാശ് മുരളീധരനും ആഞ്ജലീന റോഷനുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഇവരിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

സബ് ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍ എന്ന കഥാപാത്രമായി ചാക്കോച്ചൻ എത്തുന്നു. കുഞ്ചാക്കോ ബോബന്റെ ആദ്യ പൊലീസ് വേഷം കൂടിയാണിത്. പികെ, ത്രീ ഇഡിയറ്റ്സ് തുടങ്ങിയ ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച സികെ മുരളീധരൻ ആണ് ഛായാഗ്രഹണം. 

Your Rating: