Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവാൻജി മൂല ഗ്രാന്റ് പ്രി (ക്സ്): അനിൽ രാധാകൃഷ്ണൻ വീണ്ടും

anil-prasanth

തന്റെ സിനിമകളുടെ പേരിൽ എന്നും പുതുമ കണ്ടെത്തുന്ന സംവിധായകൻ അനിൽ രാധാകൃഷ്ണൻ‌ മേനോന്റെ പുതിയ ചിത്രത്തിന്റെ പേരും വ്യത്യസ്തം. ദിവാൻജി മൂല ഗ്രാന്റ് പ്രി (ക്സ്) എന്നാണ് അദ്ദേഹം തന്റെ പുതിയ സിനിമയ്ക്കു പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ അനിൽ രാധാകൃഷ്ണൻ മേനോനും കോഴിക്കോട് കലക്ടർ എൻ പ്രശാന്തും ചേർന്ന് ഒരുക്കുന്നു. 

സിനിമയിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും നവാഗതരാണ്. ഒരു ഫൺ അഡ്വഞ്ചറായിരിക്കും സിനിമ എന്നാണ് സംവിധായകൻ നൽകുന്ന സൂചന. നൈല ഉഷയും നെടുമുടി വേണുവുമാണ് ചിത്രത്തിൽ അഭിനയിക്കുന്ന മറ്റു പ്രധാന താരങ്ങൾ. തിരക്കഥ പൂർത്തിയാകുന്നേയുള്ളുവെന്നും പുതുമുഖങ്ങൾക്കായുള്ള തിരച്ചിലിലാണ് താനെന്നും അനിൽ രാധാകൃഷ്ണൻ പറഞ്ഞു. 

നോർത്ത് 24 കാതം, സപ്തമശ്രീ തസ്കരാ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി എന്നീ ചിത്രങ്ങൾക്കു ശേഷം അനിൽ  സംവിധാനം ചെയ്യുന്ന ഇൗ ചിത്രത്തിന്റെ ഷൂട്ടിങ് ഒറ്റപ്പാലം തൃശൂർ മേഖലകളിലായിരിക്കും നടക്കുക. 

Your Rating: