Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫഹദിനൊപ്പം പ്രതികാരം ചെയ്യാന്‍ അനുപമ ഇല്ല

anupama-fahad

പ്രേമത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന ‘മേരി’യെന്ന അനുപമ പരമേശ്വരൻ ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കുന്നുവെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. നവാഗതനായ ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങുന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ അനുപമ അഭിനയിക്കുന്നു എന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും ഇങ്ങനെയൊരു ചിത്രത്തിന് വേണ്ടി തന്നെ ആരും സമീപിച്ചിട്ടില്ലെന്നും അനുപമ പറഞ്ഞു.

I Me Myself | Anupama Parameswaran

ഫഹദ് ഒരു ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് മഹേഷിന്റെ പ്രതികാരത്തില്‍ എത്തുന്നത്. ആഷിക് അബു നിര്‍മിക്കുന്ന ചിത്രത്തില്‍ അനുശ്രീയാണ് നായിക. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. രചന ശ്യാം പുഷ്‌കരന്‍. ബിജിബാലിന്റേതാണ് സംഗീതം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.