Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുപമയെ തേടി മറ്റൊരു നേട്ടം കൂടി

anupama-sharvanad

പ്രേമത്തിലൂടെ മേരിയായെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന അനുപമ പരമേശ്വരന്‍ തെലുങ്കിൽ തിളങ്ങുന്നു. അ…ആ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ പ്രേക്ഷകരെയും അനുപമ കൈയിലെടുത്തു കഴിഞ്ഞു.

ചിത്രത്തിലെ പ്രകടനം ശ്രദ്ധേയമായതോടെ അനുപമയെ തേടി തെലുങ്കിൽ നിന്ന് തന്നെ അടുത്ത ചിത്രമെത്തി. എങ്കയും എപ്പോതും ഫെയിം ഷര്‍വാനന്ദിന്റെ നായികയായാണ് അനുപമ വീണ്ടും തെലുങ്കിലെത്തുന്നത്.

ദില്‍ രാജു നിര്‍മ്മിക്കുന്ന ചിത്രത്തിന് സതമാനം ഭവതി എന്നാണ് പേരിട്ടിരിക്കുന്നത്. സതീഷ് വെഗസ്‌നയാണ് സംവിധാനം. ഷര്‍വാനന്ദ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ സതമാനം ഭവതിയുടെ ചിത്രീകരണം ആരംഭിക്കും.  

Your Rating: