Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപർണയുടെ ആഗ്രഹം സഫലമാക്കിയ മോഹൻലാൽ

aparna-mohanlal

സ്വപ്‌നം സഫലമായ സന്തോഷത്തിലാണ് അപര്‍ണ ബാലമുരളി. അഭിനേതാവ് എന്ന നിലയിൽ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കുന്ന തന്റെ ആരാധന പുരുഷനെ നേരില്‍ കണ്ടു.

മലയാളത്തിന്റെ പ്രിയനടൻ മോഹന്‍ലാലിന്റെ പിറന്നാളിന് അദ്ദേഹത്തെ നേരില്‍ കാണണം എന്ന ആഗ്രഹം അപര്‍ണ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. താന്‍ ഏറെ ആരാധിക്കുന്ന മോഹന്‍ലാലിനെ നേരില്‍ കണ്ട് പരിചയപ്പെടണമെന്നായിരുന്നു അപർണ അറിയിച്ചത്.

ദിവസങ്ങള്‍ക്കകം അപര്‍ണയെ തേടി സാക്ഷാൽ മോഹന്‍ലാലിന്റെ വിളി വന്നു. മഹേഷിന്റെ പ്രതികാരം എന്ന സിനിമ കണ്ടെന്നും അഭിനയം ഇഷ്ടമായെന്നും മോഹൻലാൽ അപർണയോട് പറഞ്ഞു .ജിംസിയെ അവതരിപ്പിച്ചതില്‍ സൂക്ഷ്മതയും ഒഴുക്കും ഉണ്ടായിരുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രശംസ.

കിട്ടിയ അവസരം പാഴാക്കാതെ തന്റെ ജീവിതത്തിലെ വലിയ ആഗ്രഹവും അപര്‍ണ മോഹൻലാലിനോട് പങ്കുവച്ചു. അപ്പോഴാണ് പുതിയ സിനിമായയ ഒപ്പത്തിന്റെ കൊച്ചിയിലെ സെറ്റിലേക്ക് അദ്ദേഹം അപർണയെ ക്ഷണിക്കുന്നത്.

അങ്ങനെ അപർണ ഒപ്പത്തിന്റെ സെറ്റിലെത്തി ലാലേട്ടനെ നേരില്‍ കണ്ടു. ആ സന്തോഷത്തിന് വാക്കുകളില്ലെന്നും അപർണ പറഞ്ഞു.

ഒരു സെക്കൻഡ്ക്ലാസ് യാത്ര എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം നല്ലൊരു ഗായിക കൂടിയാണ്. ജൂഡ് ആന്റണി ജോസഫിന്റെ ഒരു മുത്തശ്ശി ഗദയാണ് അപർണയുടെ പുതിയ ചിത്രം. അനൂപ് മേനോനും മുരളി ഗോപിയും പ്രധാന വേഷങ്ങളിലെത്തുന്ന സൂരജ് ടോമിന്റെ പാവയില്‍ ഒരു ഗാനവും അപര്‍ണ പാടിയിട്ടുണ്ട്.
 

Your Rating: