Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹണി റോസ് അല്ല പാലക്കാരനിൽ അപർണ

aparana-honey

ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ അപർണ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാളപ്രേക്ഷകർക്ക് മുഴുവൻ പ്രിയങ്കരിയായി മാറി. ചിത്രത്തിലെ അപർണയുടെ പ്രകടനം തന്നെയാണ് പ്രേക്ഷകരുടെ ഇഷ്ടം കൂടാൻ കാരണമായത്. ഇപ്പോള്‍ ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന മുത്തശ്ശി ഗദ എന്ന ചിത്രത്തില്‍ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ് താരം.

അപര്‍ണഇപ്പോൾ മറ്റൊരു ചിത്രത്തിനും ഡേറ്റ് കൊടുത്തു. സര്‍വ്വോപരി പാലക്കാരന്‍ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിൽ സാമൂഹിക പ്രവര്‍ത്തകയുടെ വേഷത്തിലാണ് അപര്‍ണ എത്തുന്നത്.

നേരത്തെ ഹണി റോസിനെയാണ് ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ ഹണി റോസ് മറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ ചിത്രത്തില്‍ നിന്ന് പിന്മാറി. നവാഗതനായ വേണു ഗോപനാണ് ചിത്രത്തിന്റെ സംവിധായകന്‍. അനൂപ് മേനോനും മിയയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ജോസ് കെ മാണി എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് അനൂപ് മേനോന്.  

Your Rating: