Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അര്‍ച്ചന കവി വിവാഹിതയാകുന്നു; വരന്‍ അബീഷ്

archana-abish അര്‍ച്ചന കവി, അബീഷ് മാത്യു

മലയാളത്തില്‍ നിന്നും മറ്റൊരു യുവനടി കൂടി വിവാഹിതയാകുന്നു. നീലത്താമര നായിക അര്‍ച്ചന കവിയാണ് സിനിമയില്‍ നിന്നും വിവാഹജീവിതത്തിലേക്ക് കടക്കുന്നത്. സോളോ കോമഡി സ്‌റ്റേജുകളിലൂടെ ശ്രദ്ധേയനായ അബീഷ് മാത്യുവാണ് അര്‍ച്ചനയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുന്നത്. വിവാഹം അടുത്തവര്‍ഷമേ ഉണ്ടാകൂ എന്നും വിവാഹതിയതി നിശ്ചയിക്കാത്തതുകൊണ്ടാണ് ഇക്കാര്യം ആരെയും അറിയിക്കാതിരുന്നതെന്നും അര്‍ച്ചന കവി മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

അര്‍ച്ചനയും അബീഷും കുടുംബസുഹൃത്തുക്കളാണ്. ഇരുവരുടെയും മാതാപിതാക്കളാണ് ആലോചനയുമായി മുന്നോട്ട് വന്നത്. ആദ്യം നോ പറഞ്ഞെങ്കിലും പിന്നീട് ഇരുവരും സമ്മതിക്കുകയായിരുന്നു.

റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ അബീഷ് കോമഡി ഷോകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഗായകന്‍, നടന്‍ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ട അബീഷ് ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ജോസ് കവിയിലിന്റെയും റോസമ്മയുടെയും മകളാണ് അര്‍ച്ചന. കോട്ടയം സ്വദേശീയായ അബീഷും അര്‍ച്ചനയെ പോലെ പഠിച്ചതും വളര്‍ന്നതുമെല്ലാം ദില്ലിയിലാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.