Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർദ്രകേരളം: സഹായ വാഗ്ദാനവുമായി മമ്മൂട്ടി

mammootty

‘ആർദ്രകേരള’ത്തിനു പിന്തുണയുമായി നടൻ മമ്മൂട്ടി. ഗുരുതര മസ്തിഷ്ക രോഗങ്ങൾ ബാധിച്ച കുടുംബങ്ങൾക്കു സഹായമെത്തിക്കാൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ്‌ ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ മുന്നിട്ടിറങ്ങും. ആദ്യഘട്ടത്തിൽ ഓരോ ജില്ലയിൽ നിന്നും അർഹരായ ഓരോ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വാർഷിക സ്കോളർഷിപ് നൽകും.

മലയാള മനോരമ പ്രസിദ്ധീകരിച്ച ‘അരുമകളാണ് അവരും’ എന്ന പരമ്പര ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു കുട്ടികൾക്കു വേണ്ടി സഹായമെത്തിക്കാൻ മമ്മൂട്ടി കെയർ ആൻഡ്‌ ഷെയറിലെ സഹപ്രവർത്തകർക്കു നിർദേശം നൽകിയത്. ഹൃദ്രോഗികളായ നൂറുകണക്കിനു കുഞ്ഞുങ്ങളെ കെയർ ആൻഡ്‌ ഷെയർ വഴി ജീവിതത്തിലേക്കു തിരിച്ചെത്തിക്കാൻ കഴി​ഞ്ഞിട്ടുണ്ടെന്നു ചെയർമാൻ കെ. മുരളീധരൻ പറഞ്ഞു.

സഹായം ആവശ്യമുള്ള രക്ഷിതാക്കൾ കെയർ ആൻഡ് ഷെയർ, പിബി നമ്പർ 1755, കൊച്ചി–16 എന്ന വിലാസത്തിലോ info@careandshare.in എന്ന ഇ മെയ്ൽ വിലാസത്തിലോ അപേക്ഷകൾ അയയ്ക്കണം.