Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്തിരിവള്ളികളിലെ സസ്പൻസ് പുറത്തുവിട്ട് ആശ ശരത്

asha

ദൃശ്യം, കർമയോദ്ധാ എന്നീ ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം അഭിനയിച്ച ആശ ശരത് അദ്ദേഹത്തിന്റെ നായികയായി എത്തുന്ന ചിത്രമാണ് ബിയോണ്ട് ബോർഡേർസ്. ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യയായാണ് ആശ എത്തുന്നത്. എന്നാൽ ഇതിനിടെ മറ്റൊരു ചിത്രത്തിലും മോഹൻലാലിനൊപ്പം അഭിനയിച്ചിരുന്നു. എന്നാൽ അത് ആരും അറിഞ്ഞില്ലെന്ന് മാത്രം. ആ കഥാപാത്രത്തെ വെളിപ്പെടുത്തി ആശ ശരത്.

asha-

മുന്തിരിവള്ളികള്‍ തളിർക്കുമ്പോൾ എന്ന ചിത്രത്തിലെ ഇന്ദുലേഖ എന്ന കഥാപാത്രമായിട്ടും പ്രിയപ്പെട്ട പ്രേക്ഷകരോട് ആ വാർത്ത പങ്കുവയ്ക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ആശാ ശരത് പറഞ്ഞു. അത് സിനിമയിലെ സസ്പെൻസ് ആയത് കൊണ്ടാണ് ഇതുവരെ പങ്കുവയ്ക്കാഞ്ഞതെന്നും ആശ പറയുന്നു.വളരെ ചെറിയ റോളിലാണെങ്കിലും ഇത്രയും മനോഹരമായ ഒരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആശാ ശരത്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ആശ സിനിമയുടെ ചിത്രീകരണവേളയിൽ എടുത്ത ചിത്രങ്ങളുമായി ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.

asha-9

കൂടാതെ മോഹൻലാൽ, സംവിധായകൻ ജിബുജേക്കബ്, തിരക്കഥാകൃത്ത് സിന്ധുരാജ്, നിർമാതാവ് സോഫിയ പോൾ എന്നിവർക്കും ആശ നന്ദി പറഞ്ഞിട്ടുണ്ട്. മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന് നൽകുന്ന മികച്ച സ്വീകാര്യതയ്ക്ക് നന്ദിയുണ്ടെന്നും ആശ പ്രേക്ഷകരോട് പറയുന്നു. 

Your Rating: