Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സിനിമയിൽ ഒന്നുമാകാതെ പോയവരെ സഹായിക്കണം’

asif-ali-interview ആസിഫ് അലി

ഇത്രയും നാൾ ലൊക്കേഷനിലെത്തിയിരുന്നതു പോലെയല്ല, ആസിഫ് അലി കോഹിനൂറിന്റെ ലൊക്കേഷനിൽ എത്തിയത്-പണം മുടക്കിയ ആളായാണ്! എന്നിട്ടും സെറ്റിലെത്തിയപ്പോൾ ആസിഫിന് ഒട്ടും ടെൻഷൻ തോന്നിയില്ല. പകരം, മുൻപ് അഭിനയിക്കാനായി മാത്രം എത്തിയിരുന്നതിനെക്കാൾ സന്തോഷവും സ്വാതന്ത്ര്യവുമാണ് തോന്നിയത്. പ്രൊഡ്യൂസർ സമ്മതിക്കാത്തതിനാൽ പല ആശയങ്ങളും ഇംപ്ലിമെന്റ് ചെയ്യാൻ പറ്റുന്നില്ലെന്നു സംവിധായകൻ പരാതിപ്പെടുന്നതു പലപ്പോഴും കേട്ടിട്ടുണ്ട്. സ്ക്രിപ്റ്റ് പറയുമ്പോൾ മുതൽ കോംപ്രമൈസ് വേണ്ടിവരും. എന്നാൽ കോഹിനൂറിന്റെ സെറ്റിൽ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. കൂടെയുള്ളവരെല്ലാം അടുത്ത സുഹൃത്തുക്കൾ, ഒരേ ചിന്താഗതിക്കാർ. ശരിക്കും ക്രിയേറ്റിവ് ഫ്രീഡം എൻജോയ് ചെയ്താണു കോഹിനൂർ പൂർത്തിയാക്കിയത്- ആസിഫ് പറയുന്നു.

നടൻ ആസിഫ് അലിയും സുഹൃത്തുക്കളായ ബ്രിജീഷ് മുഹമ്മദും സജിൻ ജാഫറും ചേർന്നാണു കോഹിനൂർ നിർമ്മിച്ചത്. ആസിഫിന്റെ മകന്റെ പേരിലുള്ള ആദംസ് വേൾഡ് ഓഫ് ഇമാജിനേഷൻസ് എന്ന ബാനറിൽ. സിനിമയിൽ എത്തുന്നതിനു മുൻപു തന്നെ ആസിഫിന്റെ കൊച്ചി ഗ്യാങ്ങിൽ ഉണ്ടായിരുന്ന ആളാണു ബ്രിജീഷ്. ബ്രിജീഷുമൊത്താണ് ആസിഫ് കൊച്ചിയിൽ വാഫിൾസ് സ്ട്രീറ്റ് എന്ന ബെൽജിയം കഫേ തുടങ്ങിയത്. സജിൻ ജാഫർ ഹായ് അയാം ടോണിയുടെ നിർമാതാക്കളിലൊരാളായിരുന്നു.

Asif Ali | I Me Myself | Manorama Online

നിർമാതാവാകുക എന്നതു കുറേക്കാലമായി എന്റെ ഉള്ളിലുള്ള മോഹമാണ്. സംവിധാനവും എഴുത്തുമൊന്നും എനിക്കു പറ്റിയ പണിയാണെന്നു തോന്നിയതുമില്ല. കഴിവുള്ള പുതിയ ആളുകൾ ധാരാളമായി ഇൻഡസ്ട്രിയിലെത്തിയിട്ടുണ്ട്. അവർക്കൊക്കെ അവസരം നൽകാനാകുന്നതു ചെറിയ കാര്യമല്ലല്ലോ. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഇറങ്ങിയ ഉറുമി മലയാള സിനിമയിലെ വലിയൊരു റവല്യൂഷനായിരുന്നില്ലേ? സപ്പോർട്ട് കിട്ടാത്തതുകൊണ്ടു മാത്രം സിനിമയിൽ ഒന്നുമാകാതെ പോയ എത്രയോ ആളുകളുണ്ട്. അവരെ ഹെൽപ് ചെയ്യുക, നല്ല സിനിമകളുടെ ഭാഗമാകുക. അതാണു ലക്ഷ്യം.

കോഹിനൂര്‍ റിവ്യു വായിക്കാം

ആസിഫിന് അഭിനയിക്കാനായാണു സംവിധായകൻ വിനയ് ഗോവിന്ദ് എട്ടു മാസങ്ങൾക്കു മുൻപു കോഹിനൂറിന്റെ കഥ പറയുന്നത്. ഇതാണു താൻ നിർമിക്കാനിരുന്ന സിനിമയെന്നുകഥകേട്ടപ്പോഴേ ആസിഫിനു തോന്നി. അങ്ങനെ, അഭിനയത്തോടൊപ്പം നിർമാണവും ഏറ്റെടുത്തു. പീരിയോ‍ഡിക്കൽ മൂവി ഗണത്തിൽപ്പെടാത്താവുന്ന സിനിമയാണു കോഹിനൂർ. എൺപതുകളുടെ കഥ പറയുന്ന ചിത്രം. അത്തരം സിനിമകൾ ഓരോ സീനിലും നല്ല നിർമാതാവിന്റെ സാന്നിധ്യം ആവശ്യപ്പെടുന്നുണ്ട്. അതിനോടു പരമാവധി നീതി പുലർത്തി എന്നു തന്നെയാണു വിശ്വാസം. എന്റെ കഥാപാത്രത്തോടും ആസിഫ് അലി പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.