Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രഹ്മാണ്ഡ തിയറ്ററിലെ ടിക്കറ്റ് നിരക്കുകള്‍

അതുല്യ തിയറ്റര്‍

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സില്‍വര്‍ സ്ക്രീനും ഫോര്‍ കെ ഇരട്ട പ്രൊജക്ഷന്‍ സംവിധാനവുമുള്ള തിയറ്റര്‍ അടുത്തയാഴ്ച തലസ്ഥാനത്തു പ്രവര്‍ത്തിച്ചു തുടങ്ങുകയാണ്. ഹോളിവുഡിലെയും ബോളിവുഡിലെയും ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഇനി പതിന്മടങ്ങ് സാങ്കേതികത്തികവോടെ തലസ്ഥാനത്തെ ചലച്ചിത്ര പ്രേമികള്‍ക്കു കാണാം. ഇത്ര വലിയ തിയറ്ററുകളിലെ ടിക്കറ്റ് നിരക്ക് സാധാരണക്കാരന് താങ്ങാന്‍ പറ്റുമോ എന്നായിരുന്നു ഏവരുടെയും സംശയം.

തിയറ്ററുകളുടെ ടിക്കറ്റ് നിരക്കിനെക്കുറിച്ചും ഗുണനിലവാരത്തെക്കുറിച്ചും ബി. ഉണ്ണികൃഷ്ണന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം. ‘ കഴിഞ്ഞ കുറെ മാസങ്ങളായി, മറ്റെല്ലാക്കാര്യങ്ങളും മാറ്റിവെച്ചുകൊണ്ട്‌, തിരുവനന്തപുരത്തെ എസ്‌ എൽ തീയറ്ററിന്റെ നവീകരണപ്രവർത്തനങ്ങളിലായിരുന്നു, ഞാൻ. കഴിഞ്ഞ ജനുവരിയിലാണ്‌, സോഹൻ റോയി ചെയർമാനും, ഞാൻ മാനെജിങ്ങ്‌ ഡയറക്റ്ററുമായ ഏരിസ്‌ പ്ലക്സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനി, എസ്‌ എൽ തിയറ്റർ ഏറ്റെടുത്തത്‌. എന്നെ സംബന്ധിച്ച്‌ ഗൃഹാതുരമായ ഒരുപാട്‌ ഓർമ്മകൾ ഈ തിയറ്റർ കോമ്പ്ലക്സുമായി ബന്ധപ്പെട്ട്‌ ഉണ്ട്‌. ഇവിടെയാണ്‌, ഞാൻ താളവട്ടവും, രാജാവിന്റെ മകനും കണ്ടത്‌. 84-87 കാലഘട്ടത്തിൽ, പിന്നെയും എത്രയോ സിനിമകൾ ഇവിടെ ഞാൻ കണ്ടിട്ടുണ്ട്‌. ഈ തിയറ്റർ കോമ്പ്ലക്സിനെ അതിന്റെ ഗതകാലപ്രൗഡിയിലേക്ക്‌ മടക്കികൊണ്ടുപോവുന്നത്‌, എല്ലാ അർത്ഥത്തിലും, അത്യന്താധുനികമായ നവീകരണപ്രക്രിയയിലൂടെയാവണം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം.

athulya-theatre-image

ഇവിടെയുള്ള, പി എൽ എഫ്‌ ( പ്രീമിയം ലാർജ്‌ ഫോർമ്മാറ്റ്‌) സ്ക്രീനിന്‌, 71 അടി വീതിയും 31 അടി പൊക്കവും ഉണ്ട്‌. ഇറക്കുമതി ചെയ്ത ക്ലാരസ്‌ എക്സ്‌ സി 220 സില്വർ സ്കീനാണിത്‌. ഇന്ത്യയിൽ വിരലിൽ എണ്ണാവുന്ന സിനിമാ ഹാളുകളിൽ മാത്രമുള്ള 4കെ ഇരട്ടപ്രൊജക്ഷൻ 66000 ലുമൻസ്‌ പ്രകാശം നൽകുന്നു. പൂർണ്ണമായും പുതുക്കിപ്പണിഞ്ഞ, ആധുനിക സൗകര്യങ്ങളുള്ള റ്റോയിലറ്റ്സ്‌ സംവിധാനവും, 64 ചാനൽ അറ്റ്മോസ്‌ ശബ്ദസംവിധാനവും ഓഡി1-ൽ ഒരുക്കിയിട്ടുണ്ട്‌. ആക്റ്റീവ്‌ ത്രീ വേ സറൗണ്ട്‌, ഒവർഹെഡ്‌ സ്പീകേർസ്സ്‌ 52 എണ്ണം( ഓരോന്നും 1200 വാറ്റ്സ്‌ വീതം), 2000 വാറ്റ്സ്‌ വീതമുള്ള, ഹോൺ ലോഡെഡ്‌, 4 വേ ക്വാഡ്‌ ആമ്പ്‌ 5 എണ്ണം, 1500 വാറ്റ്സ്‌ വീതമുള്ള ഹോൺലോഡഡ്‌ സബ്വൂഫേർസ്സ്‌ 6 എണ്ണം, എന്നിവ ചേർന്നതാണ്.

athulya-theatre

കൂടാതെ, ഏറ്റവും മികച്ച സീറ്റുകൾ-- സോഫകൾ, 180 ഡിഗ്രിയിൽ ചായാവുന്ന റിക്ലൈനറുകൾ---, കഫറ്റേരിയ, മികച്ച റ്റോയിലറ്റ്‌ സൗകര്യങ്ങൾ, ഇന്റീരിയർ....തീർച്ചയായും നിങ്ങൾക്ക്‌ പുതിയൊരു സിനിമാനുഭവമായിരിക്കും. ഏരിസ്‌ പ്ലക്സ്‌ എസ്‌ എൽ സിനിമാസ്‌ സമ്മാനിക്കാൻ പോവുന്നത്‌. രണ്ടാം ഘട്ടത്തിൽ 3 സ്ക്രീനുകൾകൂടി പ്രവർത്തനക്ഷമമാവുന്നതോടെ, ഒരു സ്ക്രീൻ ലാഭേച്ഛകൂടാതെ, കലാമൂല്യമുള്ളചിത്രങ്ങളുടെ പ്രദർശനത്തിനായ്‌ പ്രയോജനപ്പെടുത്താനാണ്‌ ഉദ്ദേശിക്കുന്നത്‌.

ഓഡി 1 പ്ലാറ്റിനം (42 എണ്ണം) : 500 രൂപ എക്സിക്യുറ്റിവ്‌ ( 653 എണ്ണം): 250 രൂപ

ഓഡി 2 ഗോൾഡ്‌ ( 51 എണ്ണം) : 150 രൂപ എക്സിക്യുറ്റിവ്‌( 153 എണ്ണം): 100 രൂപ

ഓഡി 3 എക്സിക്യുറ്റിവ്‌(72 എണ്ണം): 100 രൂപ

ഓഡി 1 ലെ റ്റിക്കറ്റ്‌ നിരക്കുകൾ, ഉടനെതന്നെ, പ്രവർത്തിദിവസം/ അവധിദിവസം, പ്രദർശ്ശനസമയം എന്നിവയെ അടിസ്ഥാനപ്പെടുത്തി, ഫ്ലെക്സിബിൾ ആയി പുന:ക്രമീകരിക്കപ്പെടും. ഞങ്ങളുടെ ഈ സംരഭത്തിൽ എല്ലാവരും ഒപ്പം ഉണ്ടാവുമല്ലോ. ഉണ്ണി കൃഷ്ണന്‍ പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.