Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തു മധുരമാണ്‌ ഈ കരിക്കിൻ വെള്ളത്തിന്: ബി. ഉണ്ണികൃഷ്ണൻ

unnikrishnan-asif

ആസിഫ് അലി–ബിജു മേനോന്‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അനുരാഗ കരിക്കിൻ വെളളം എന്ന സിനിമയെ പ്രശംസിച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. മഹേഷിന്റെ പ്രതികാരത്തിന്‌ ശേഷം ഏതാണ്ട്‌ അത്രതന്നെ നൈസ്സർഗ്ഗികതയുള്ള തിരക്കഥയും ആവിഷ്ക്കാരമിടുക്കും ചിത്രത്തിനുണ്ടെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു.

ബി. ഉണ്ണികൃഷ്ണന്റെ കുറിപ്പ് വായിക്കാം–

എന്തു മധുരമാണ്‌, "അനുരാഗകരിക്കിൻ വെള്ളത്തിന്‌"! മഹേഷിന്റെ പ്രതികാരത്തിന്‌ ശേഷം ഏതാണ്ട്‌ അത്രതന്നെ നൈസ്സർഗ്ഗികതയുള്ള തിരക്കഥയും ആവിഷ്ക്കാരമിടുക്കും, അകൃത്രിമമായ അഭിനയശൈലിയും കാണാൻ കഴിഞ്ഞു. സംവിധാനം ചെയ്ത ഖാലിദ്‌ റഹ്മാനും തിരകഥാകൃത്ത്‌ നവീൻഭാസ്ക്കറിനും, സുന്ദരമായ പശ്ചാത്തലസംഗീതം നൽകിയ പ്രശാന്ത്‌ പിള്ളയ്ക്കും, ക്യാമറ കൈകാര്യം ചെയ്ത ജിംഷി ഖാലിദിനും അഭിനന്ദനങ്ങൾ.

ബിജു, ആസിഫ്‌, സൗബിൻ,ശ്രീനാഥ്‌ ഭാസി,ആശ തകർത്തു! പക്ഷെ, 'എലി'യായി നിറഞ്ഞാടിയ രജീഷ....ഒരു രക്ഷയുമില്ല....അതിഗംഭീരം...! ഷാജി നടേശനും പൃഥ്വിക്കും അഭിനന്ദനങ്ങൾ.