Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ഗുണ്ടയെ കിട്ടിയിരുന്നെങ്കിൽ... ബാബു ആന്റണി ഇടിച്ചേനെ

babu

കുട്ടിക്കാലത്ത് സിനിമ കാണുമ്പോൾ നായകന്മാർക്കൊപ്പം ഗുണ്ടകളെ ഇടിക്കാൻ ബാബു ആന്റണിയും ഉണ്ടെന്നറിഞ്ഞാല്‍ ഒരു സന്തോഷമായിരുന്നു. ഈ ഒരു വികാരമാണ് ട്രോളന്മാരും കഴിഞ്ഞദിവസം ഏറ്റെടുത്തത്. ബാബു ആന്റണിയെ പുകഴ്ത്തിയ ട്രോളന്മാരുടെ പോസ്റ്റുകൾക്ക് സമൂഹമാധ്യമങ്ങളിലും മികച്ച പ്രതികരണമായിരുന്നു.

ബാബു ആന്റണിയ്ക്കും ഈ പോസ്റ്റ് പെരുത്ത് ഇഷ്ടമായി. എന്റെ മെസേജ് ബോക്സ് നിറയെ ഈ ട്രോൾ പോസ്റ്റ് ആയിരുന്നു. നിങ്ങൾ കാണിക്കുന്ന സ്നേഹത്തിനും അടുപ്പത്തിനും ഒരുപാട് നന്ദി. ബാബു ആന്റണി പറഞ്ഞു.

തല്ലുകൂടാൻ ഞാനിപ്പോഴും ശാരീരികമായി നല്ല ഫിറ്റാണ്. ഗുണ്ടകളെ ഇടിച്ചിടാൻ ഞാൻ ഉടൻ തന്നെ വരുന്നതായിരിക്കും. ബാബു ആന്റണി പറയുന്നു. 

Your Rating: