Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാംഗ്ലൂർ ഡെയ്സ് തമിഴിലെത്തിയപ്പോൾ ഇങ്ങനെ

banglore-days-tamil

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ബാംഗ്ലൂർ ഡെയ്സിന്റെ തമിഴ് റീമേയ്ക്ക് റിലീസിനൊരുങ്ങുകയാണ്. ബാംഗ്ലൂർ നാട്കൾ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആര്യ, ബോബി സിംഹ, റാണാ ദഗ്ഗുപതി, ശ്രീദിവ്യ, സമാന്ത, പാർവതി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

arya-sridivya

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ, പാര്‍വതി എന്നിവര്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചസൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സ്.

rana-arya-simha

തെലുങ്ക് സംവിധായകനായ ബൊമ്മറില്ലു ഭാസ്‌കറാണ് ചിത്രം തമിഴിലും തെലുങ്കിലുമായി ഒരുക്കുന്നത്. പിവിപി സിനിമാസ് ആണ് നിർമാണം. ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് ഗോപി സുന്ദർ തന്നെയാണ്.

rana-sridivya

ദുല്‍ഖര്‍ സല്‍മാനായി ആര്യയും നിവിന്‍ പോളിയായി ബോബി സിംഹയും നസ്‌റിയ നസീമായി ശ്രീ ദിവ്യയും എത്തുന്ന ചിത്രത്തില്‍ പാര്‍വ്വതി ആര്‍ജെ സെറ എന്ന കഥാപാത്രത്തെ തന്നെ അവതരിപ്പിയ്ക്കുന്നു. റായ് ലക്ഷ്മിയാണ് ഇഷ തല്‍വാറിന്റെ വേഷത്തിലെത്തുന്നത്.

banglore-natkal-1

നിത്യ മേനോന്‍ അവതരിപ്പിച്ച നടാഷ എന്ന കഥാപാത്രത്തെ സമാന്ത അവതരിപ്പിയ്ക്കുന്നു. പ്രകാശ് രാജും ശരണ്യയുമാണ് മറ്റുതാരങ്ങൾ.

banglore-natkal

ബാംഗ്ലൂർ ഡെയ്സിലെ കഥയും കഥാപാത്രങ്ങളും യാതൊരു മാറ്റവും കൂടാതെയാണ് തമിഴിലും അവതരിപ്പിക്കുന്നത്.

simha-arya