Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആടുതോമ, ചട്ടമ്പിത്തരത്തിന്റെ പരിപൂർണത: ഭദ്രൻ

bhadran-mohanlal

‘മോഹൻലാൽ എന്ന നടന്‍ എല്ലായ്പ്പോഴും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കഥാപാത്രത്തെക്കുറിച്ചോ തിരക്കഥയെക്കുറിച്ചോ പറഞ്ഞാൽ സംവിധായകൻ ആഗ്രഹിക്കുന്നതിനപ്പുറം നൽകുന്ന നടനാണ് അദ്ദേഹം. സിനിമയെന്നത് സംവിധായകന്റെ സൃഷ്ടിയാണെന്ന് വിശ്വസിക്കുന്ന നടനാണ് മോഹൻലാൽ. സംവിധായകന്റെ മുൻപിൽ ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ അദ്ദേഹമിരിക്കും.’–ഭദ്രൻ പറയുന്നു.

‘സംവിധായകൻ എന്താണോ ആഗ്രഹിക്കുന്നത് എന്ന് വ്യക്തമായി തിരിച്ചറിഞ്ഞശേഷം അതു നൽകുന്നതാണ് ലാലിന്റെ രീതി. ഹ്യൂമർ ആണെങ്കിൽ അങ്ങേയറ്റം ഹ്യൂമർ, ആക്ഷനാണെങ്കിൽ അങ്ങേയറ്റം ആക്ഷൻ ഇതാണ് മോഹൻലാൽ നമുക്കു നൽകുന്നത്. സ്ഫടികത്തിലെ ആട് തോമയുടെ കഥാപാത്രം ചെയ്തപ്പോൾ ഇനി അങ്ങോട്ട് ആർക്കും ചെയ്യാനാകാത്തവിധം പരിപൂർണതയിലുള്ള ഒരു ചട്ടമ്പിത്തരമാണ് അദ്ദേഹം കാഴ്ചവച്ചത്.

ഒരിടവേളയ്ക്കു ശേഷം ഞാൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയിലെ നായകനും മോഹൻലാലാണ് അദ്ദേഹത്തെ കോഴിക്കോട്ടുകാർ ആദരിക്കുന്ന മോഹനം പരിപാടിയിലേക്ക് ഞാനും വരുന്നുണ്ട്.’–ഭദ്രൻ പറഞ്ഞു.

മോഹന്‍ലാലിന്റെ 36 വര്‍ഷത്തെ അഭിനയജീവിതത്തിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നതിനായി ഒരുക്കുന്ന പരിപാടിയാണ് 'മോഹനം-2016'. ആഗസ്ത് 15-ന് മോഹനം അരങ്ങിലെത്തും. ലാല്‍ അഭിനയിച്ചുഫലിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയവരില്‍ പ്രമുഖരായ 11 സംവിധായകരിലൂടെയാണ് 'മോഹനം-2016' മുന്നോട്ടുപോകുന്നത്.