ചെന്നൈ എക്സ്പ്രസിലെ സൂപ്പർഹിറ്റ് ഗാനമായ ലുങ്കി ഡാൻസ് ലുക്കിൽ മലയാളി സുന്ദരികളായ മിയയും ഭാവനയും. കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ ജയൻ കെ നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹലോ നമസ്തേ എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ വേറിട്ട ഗെറ്റപ്പ്.
ഹലോ എഫ്.എം എന്ന സ്വകാര്യ റേഡിയോയിലെ അവതാരകരുടെ വേഷമാണ് ഇരുവർക്കും. ചിത്രത്തിൽ ഇവർ അവതരിപ്പിയ്ക്കുന്ന പരിപാടിയുടെ പേരാണ് ഹലോ നമസ്തേ. രസകരമായ ഒരു കുടുംബ ചിത്രമായിരിക്കും ഹലോ നമസ്തെയെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
ഭാവന, മിയ, വിനയ് ഫോര്‍ട്ട്, സൗബിന്‍, കെപിഎസി ലളിത, മുത്തുമണി, സഞ്ജു ശിവറാം, ജോജു വര്‍ഗീസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.