Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലല്ല, ബച്ചൻ വന്നാലും ഇവിടെ ബിജെപി ജയിക്കും: ഭീമൻ

bheeman-mohanlal

ഗണേഷ് കുമാറിന് പിന്തുണ അർപ്പിച്ച് നടൻ മോഹന്‍ലാൽ പത്തനാപുരത്ത് എത്തിയത് താരങ്ങളിൽ തന്നെ പ്രതിഷേധത്തിന് ഇടയാക്കി. ഇതേതുടർന്ന് നടൻ സലിം കുമാർ അമ്മ സംഘനടയിൽ നിന്ന് രാജിവച്ചിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി പത്തനാപുരത്തെ ബിജെപി സ്ഥാനാർത്ഥിയായ ഭീമൻ രഘു.

സലിംകുമാർ രാജിവച്ചതിനെക്കുറിച്ച് കൂടുതൽ അറിയില്ല. മോഹൻലാൽ അല്ല ആരു വന്നാലും ശരി ഇവിടെ ബിജെപി ജയിക്കുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല. മോഹൽലാലിനെപ്പോലുള്ളവരല്ല ഇവിടെ വോട്ട് ചെയ്യുന്നത്. ഇവിടുത്തെ ജനങ്ങളാണ്. ആരുടെയും പ്രചരണത്തിന് പോകില്ലെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ഭീമൻ രഘു പറഞ്ഞു.

ഇവിടുത്തെ ജനങ്ങൾക്കറിയാം ഇവിടെ നടന്നുകൊണ്ടിരിക്കുന്നതെന്താണെന്നും, ഭരണം എങ്ങനെയാണ് പോകുന്നതെന്നും എല്ലാവർക്കും അറിയാം. മോഹൽലാൽ വന്നതിൽ ഒരു പരിഭവവുമില്ല. മോഹൻലാലല്ല അമിതാബച്ചൻ വന്നാൽ പോലും ഒരു ചലനവും ഉണ്ടാകില്ല. ജനങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ആ തീരുമാനത്തിൽ ബിജെപി സ്ഥാനാർത്ഥിയായ ഞാൻ തന്നെ ജയിക്കും. യാതൊരു മാറ്റവുമുണ്ടാകില്ല. ഭീമൻ രഘു പറഞ്ഞു.