Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ ഇരുമുഗന് വൻ തിരിച്ചടി

vikram-movie

വിക്രത്തിന്റെ സയൻസ് ഫിക്ഷൻ ത്രില്ലർ ഇരുമുഗന്റെ റിലീസ് തിയതി ആദ്യം തീരുമാനിച്ചിരുന്നത് സെപ്റ്റംബർ ഒന്നായിരുന്നു. എന്നാൽ പിന്നീട് റിലീസ് സെപ്റ്റംബർ എട്ടിലേക്ക് നീട്ടുകയുണ്ടായി. ഇതുമൂലം കുഴപ്പത്തിലായത് കേരളത്തിലെ വിതരണക്കാരാണ്.

വൈഡ് റിലീസായി റെക്കോർഡ് തിയറ്ററുകളിലാണ് കേരളത്തിൽ ഇരുമുഗൻ റിലീസ് ചെയ്യാനിരുന്നത്. എന്നാൽ മലയാളചിത്രങ്ങൾ ഓണം റിലീസായി തിയറ്ററുകളിലെത്തുന്നതും ഇതേ ആഴ്ചയിലാണ്. ഇത് ഇരുമുഗന് വലിയ തിരിച്ചടി ഉണ്ടാക്കും. ആദ്യദിവസം റെക്കോർഡ് കലക്ഷൻ എന്ന ലക്ഷ്യവുമായാണ് വിതരണക്കാർ ചിത്രം ഏറ്റെടുത്തത്. എന്നാൽ തിയറ്റർ കുറഞ്ഞാൽ വലിയ നഷ്ടമാകും വിതരണക്കാർക്കും സംഭവിക്കുക. മാത്രമല്ല ചിത്രം ഇതുവരെയും സെൻസറിങ് കഴിഞ്ഞിട്ടില്ല. അതിന് ശേഷമാകും റിലീസ് തിയതി ഔദ്യോഗികമായി അറിയിക്കുന്നത്.

മോഹന്‍ലാലിന്റെ ഒപ്പം , വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്നീ ചിത്രങ്ങള്‍ സെപ്റ്റംബർ എട്ടിന് തിയറ്ററുകളിലെത്തും. ഒപ്പം, ഊഴം, വെല്‍കം ടു സെന്‍ട്രല്‍ ജയില്‍, കൊച്ചൗവ പൗലോ അയ്യപ്പകൊയ്‌ലോ, ഒരു മുത്തശിഗദ എന്നിവയാണ് മലയാളത്തിൽ നിന്നുള്ള ഓണം റിലീസുകൾ.

വിക്രവും നയൻതാരയും പ്രധാനവേഷങ്ങളിലെത്തുന്ന ഇരുമുഗൻ സ്പൈ ത്രില്ലറാണ്. ഇരുമുഗനില്‍ രണ്ട് റോളുകളിലാണ് വിക്രം. നായകനും വില്ലന്‍ സ്വഭാവമുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രവും. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിത്യ മേനോനാണ് മറ്റൊരു താരം. 

Your Rating: