Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണി അനുസ്മരണം; വിനയനെ ഒഴിവാക്കിയത് മോഹൻലാലെന്ന് ബൈജു

baiju-mohanlal മോഹൻലാൽ, ബൈജു കൊട്ടാരക്കര

ചാലക്കുടിയിൽ നടന്ന കലാഭവൻ മണി അനുസ്മരണ ചടങ്ങിൽ സംവിധായകൻ വിനയനെ ഒഴിവാക്കിയത് നടൻ മോഹൻലാലിന്റെ ഇടപെടലിനെത്തുടർന്നാണെന്നു മാക്ട ഫെഡറേഷൻ പ്രസിഡന്റ് സംവിധായൻ ബൈജു കൊട്ടാരക്കര. വിനയൻ പങ്കെടുക്കുന്നുണ്ടെങ്കിൽ താൻ വരില്ലെന്നു മലയാളത്തിലെ ഒരു പ്രമുഖ ഗായകന്റെ സാന്നിധ്യത്തിലാണ് സൂപ്പർ താരം പറഞ്ഞത്. എറണാകുളം പ്രസ്ക്ലബിൽവച്ചാണ് ബൈജു ഇക്കാര്യം വെളിപ്പെടുത്തിയത്.

കലാഭവൻ മണിയുടെ ഏറ്റവും മികച്ച 13 ചിത്രങ്ങൾ സംവിധാനം ചെയ്തയാളയാണ് ചടങ്ങിൽ നിന്ന് ഒഴിവാക്കിയത്. മാധ്യമപ്രവർത്തകയ്ക്കെതിരെ മോശമായി പ്രതികരിച്ച മണി അഭിനയിച്ച ഒരു ചിത്രം പോലും ഒരുക്കാത്ത സംവിധായകനു പോലും ചടങ്ങിൽ മുൻനിരയിൽ ഇടം ലഭിച്ചു. വ്യക്തിവൈരാഗ്യം തീർക്കാനായി ഇടപെടൽ നടത്തിയ സൂപ്പർ താരവും മാധ്യമപ്രർത്തകയ്ക്കെതിെര മോശമായി പ്രതികരിച്ച സംവിധായകനും മാപ്പു പറയണമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

എന്നെ ഒഴിവാക്കിയത് ഒരു സൂപ്പർതാരം: വിനയൻ

നേരത്തെ സംവിധായകൻ വിനയൻ ഇക്കാര്യം മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലും വെളിപ്പെടുത്തിയിരുന്നു. ‘എന്നെ വിളിച്ചാൽ പരിപാടിക്ക് വരില്ലെന്ന് ഒരു പ്രമുഖതാരം പറഞ്ഞു. അതുകൊണ്ടാണ് എന്നെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത്, മരണം എല്ലാവർക്കുമുണ്ടാവുമെന്ന് ഇവരൊക്കെ ഒാർക്കുന്നത് നല്ലതാണ്. വിനയൻ പറഞ്ഞു.