Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറബി ഗെറ്റപ്പിൽ ബിജു മേനോ‍ൻ

biju-menon-arabi

ബിജു മേനോൻ അറബിയായി എത്തുന്ന ചിത്രമാണ് മരുഭൂമിയിലെ ആന. വികെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയിലാണു സിനിമ ഒരുക്കുന്നത്. ഒരു മലയാളിയുടെയും അറബിയുടെയും കഥ പറയുന്ന ചിത്രമാണിത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ബിജു മേനോനു പുറമേ, നായിക സംസ്‌കൃതി ഷേണായി, സനൂഷ, മേജർ രവി, പാഷാണം ഷാജി, പ്രേമം ഫെയിം കൃഷ്ണ ശങ്കർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. നിർമാതാവ് ഡേവിഡ് കാച്ചപ്പള്ളിയുടെ മകൻ അജയ് കാച്ചപ്പള്ളി ക്യാമറ കൈകാര്യം ചെയ്യുന്നു. വൈ. വി.രാജേഷാണ് കഥാകൃത്ത്.