Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായികയുടെ വസ്ത്രം വലിച്ചു കീറി; നായകനടനെതിരെ കേസ്

movie-image

സിനിമ ചിത്രീകരണത്തിനിടെ ഒറിജിനാലിറ്റിക്കായി മുൻകൂട്ടി പറയാതെയും സമ്മതമില്ലാതെയും നായികയുടെ വസ്ത്രം വലിച്ചുകീറിയ സംവിധായകൻ കൂടിയായ നായകനടനെതിരെ കാളിയാർ പൊലീസ് കേസെടുത്തു. ‘ദൈവം സാക്ഷി’ എന്ന സിനിമയുടെ സംവിധായകൻ സ്നേഹജിത്തിനെതിരെയാണ് കേസ്.

പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ എട്ടിനായിരുന്നു സംഭവം. പടിഞ്ഞാറെ കോടിക്കുളത്തെ വിദേശ മലയാളിയുടെ വീട്ടിൽ വച്ചായിരുന്നു ചിത്രീകരണം. തിരക്കഥ പറഞ്ഞു കൊടുത്തപ്പോൾ വസ്ത്രം വലിച്ചു കീറുന്ന വിവരം മുൻകൂട്ടി പറഞ്ഞില്ലെന്നും, സിനിമ ചിത്രീകരണം നടത്തുന്നവരുടെ മുന്നിൽ വസ്ത്രം വലിച്ചു കീറി അപമാനിച്ചെന്നും ആരോപിച്ചാണു തൃശൂർ സ്വദേശിനിയായ നടി തൊടുപുഴ വനിതാ സെല്ലിൽ പരാതി നൽകിയത്. ഇതേ തുടർന്നാണ് കേസെടുത്തതെന്നു കാളിയാർ എസ് ഐ. പി ടി സഞ്ജയ് പറഞ്ഞു. 

Your Rating: