സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആറാം സീസണ് നാളെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ കേരള സ്ട്രൈക്കേഴ്സ് കര്‍ണാടക ബുള്‍ഡോസേഴ്സിനെ നേരിടും. മോഹന്‍ലാല്‍ നയിക്കുന്ന അമ്മ സ്ട്രൈക്കേഴ്സിന്‍റെ പ്ലെയിങ് ക്യാപ്റ്റന്‍ ബാലയാണ്.
കേരള സ്ട്രൈക്കേഴ്സ് ടീം: മോഹന്‍ ലാല്‍ (ക്യാപ്റ്റന്‍), ബാല, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള, റിയാസ് ഖാന്‍, ബിനീഷ് കോടിയേരി, മണിക്കുട്ടന്‍, അര്‍ജുന്‍ നന്ദകുമാര്‍, വിനു മോഹന്‍, സുരേഷ് നായര്‍, കലാഭവന്‍ പ്രജോദ്, വിവേക് ഗോപന്‍, ശ്രീജിത്ത് രവി, മുന്ന, അരുണ്‍ ബെന്നി, ഷെരീഫ് റഹ്മാന്‍, മദന്‍ മോഹന്‍.
വി. റഷീദാണ് പരിശീലകന്‍. മുന്‍ പരിശീലകന്‍ ചന്ദ്രസേനന്‍ ഉപദേഷ്ടാവായും മുത്തുകുമാര്‍ ഫിസിയോയായും ടീമിനൊപ്പമുണ്ടാകും. മോഹന്‍ലാല്‍, രാജ്കുമാര്‍, നിര്‍മാതാവ് ജയ്സണ്‍ പുലിക്കോട്ടില്‍, പി.എം. ഷാജി, ശ്രീപ്രിയ എന്നിവര്‍ ഡയറക്റ്റര്‍മാരായ എംഎല്‍എസ് സ്ട്രൈക്കേഴ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ് കമ്പനിയാണ് ടീം ഉടമ.
കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിലും ഇത്തവണ രണ്ടു മത്സരങ്ങള്‍ ഉണ്ടാകും. ജനുവരി 31നാണ് രണ്ടു മത്സരങ്ങള്‍.കര്‍ണാടക ബുള്‍ഡോസേഴ്സ്-തെലുങ്കു വാരിയേഴ്സ്, കേരള സ്ട്രൈക്കേഴ്സ്- ചെന്നൈ റൈനോസ് ടീമുകള്‍ തമ്മിലാണ് മത്സരങ്ങള്‍. ഫെബ്രുവരി ഏഴിന് ചെന്നൈ റൈനോസിനെതിരെയാണ് സ്ട്രൈക്കേഴ്സിന്‍റെ അവസാന ഗ്രൂപ്പ് മത്സരം. ഫെബ്രുവരി 13ന് സെമിഫൈനലും 14ന് ഫൈനലും നടക്കും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.