Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ വോട്ട് ആർക്ക്?

jibu-anu-suraj ജിബു ജേക്കബ്, അനു മോൾ, സുരാജ് വെഞ്ഞാറമൂട്

രാഷ്ട്രീയക്കാരായ സിനിമാക്കാരും സിനിമാക്കാരായ രാഷ്ട്രീയക്കാരുമുള്ള ഇക്കാലത്ത് നമ്മുടെ സിനിമാക്കാരോടാണ് ചോദ്യം. എന്റെ വോട്ട് ആർക്ക്? ഉത്തരം രസകരവും അതേ സമയം ഗൗരവമുള്ളതുമായിരുന്നു. നടൻ സുരാജ് വെഞ്ഞാറമൂട്, നടി അനുമോൾ, കൽപ്പന, സംവിധായകൻ ജിബു ജേക്കബ് തുടങ്ങി മലയാളികൾ എക്കാലവും നെഞ്ചേറ്റിയ താരങ്ങളുടെ മറുപടി വായിക്കൂ..

ജിബു ജേക്കബ് (വെള്ളിമൂങ്ങ സംവിധായകൻ)

ജനങ്ങൾക്കു വേണ്ടിയും നാടിന്റെ നൻമയ്ക്കു വേണ്ടിയും പ്രവർത്തിക്കുന്ന വ്യക്തികളായിരിക്കണം ജനപ്രതിനിധികൾ. അങ്ങനെയുള്ളവർക്കായിരിക്കും എന്റെ വോട്ട്. ജനങ്ങളുടെയും നാടിന്റെയും എല്ലാ പ്രശ്നങ്ങളും അറിഞ്ഞിരിക്കണം. അതെല്ലാം പരിഹരിക്കാനുള്ള കഴിവ് ജനപ്രതിനിധിക്ക് ഉണ്ടാകണം.

സുരാജ് വെഞ്ഞാറമൂട്

വെഞ്ഞാറമൂട് നെല്ലനാട് ഗ്രാമപഞ്ചായത്തിലെ മൈലക്കൽ വാർഡിൽ ‍ഞാൻ എന്റെ സമ്മതിദാനാവകാശം നിർവഹിച്ചു കഴിഞ്ഞു. ഒരിന്ത്യൻ പൗരനെന്ന നിലയിൽ എല്ലാ പ്രാവശ്യവും ഞാൻ സമ്മതിദാനാവകാശം രേഖപ്പെടുത്താറുണ്ട്. പ്രാദേശിക സർക്കാർ രൂപം കൊള്ളുന്ന തിരഞ്ഞെടുപ്പ് ഇതായതുകൊണ്ടു തന്നെ പ്രദേശത്തിനു വേണ്ടി നിലകൊള്ളുന്നവരായിരിക്കണം പ്രതിനിധികളായി എത്തേണ്ടത്. ഞാൻ വോട്ടു ചെയ്ത വാർഡിൽ മൊത്തം ഏഴ് സ്ഥാനാർഥികളായിരുന്നു. മുൻപ് രണ്ടും മൂന്നും പേർ മത്സരിച്ചിടത്ത് ഇന്ന് എങ്ങനെ ഏഴുപേർ എത്തിയെന്നു ചിന്തിച്ചപ്പോൾ എനിക്കു മനസിലാക്കാൻ കഴിഞ്ഞത്. വികസനം വഴിമുട്ടമ്പോഴുള്ള ജനങ്ങളുടെ പ്രതികരണമാണ് ഇതിനു കാരണമെന്നാണ്. ഓരോരു്തതരും മാറിമാറി ഭരിച്ചിട്ടും ഒരു വികസനവും നടക്കുന്നുമില്ല.

ഞാൻ എന്റെ വോട്ട് വ്യക്തി അടിസ്ഥാനത്തിൽ തന്നെയാണ് ചെയ്തത്. ജനങ്ങൾക്കു വേണ്ടി, നാടിനു വേണ്ടി മികച്ച പ്രവർത്തനങ്ങളും മാതൃകയും ആകേണ്ടവർ തന്നെയായിരിക്കണം നമ്മുടെ പ്രതിനിധികൾ. പലരും പ്രതിഷേധിച്ച് സമ്മതിദാനാവകാശം നിർവഹിക്കാത്ത സാഹചര്യം വരെ ഉണ്ടാകുന്നുണ്ട്. അതും മാറണം. എന്തായാലും ഒരാൾ വിജയിക്കും. അപ്പോൾ കഴിവുള്ള ഒരാളെ തന്നെ നമ്മൾ തിരഞ്ഞെടുക്കണം.

അനുമോൾ

ഏറ്റവും മികച്ച രീതിയിലുള്ള വികസനം ആർക്കാണോ നൽകാൻ കഴിയുന്നത് അവരായിരിക്കണം ജനപ്രതിനിധികളായി എത്തേണ്ടത്. അവരവരുടെ ലാഭം നോക്കാതെ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുകയും അവരുടെ ആവശ്യ കാര്യങ്ങളിൽ ഇടപെടുകയും ആളുകളുമായി സഹകരിക്കുകയും നാടിന്റെ ഉയർച്ചയ്ക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിക്കായിരിക്കും ഞാൻ വോട്ട് ചെയ്യുന്നത്. നാളെ നടക്കുന്ന തിരഞ്ഞെടുപ്പിൽ എത്തി സമ്മതിദാനാവകശം നിറവേറ്റാൻ കഴിയുമോ എന്ന സംശയം ഇപ്പോഴുണ്ട്. എന്നിരുന്നാലും ഞാൻ പരമാവധി എത്താൻ ശ്രമിക്കുന്നുണ്ട്.

കൽപന

നമ്മളോട് വോട്ട് ആവശ്യപ്പെട്ട് നമുക്ക് മുന്നിൽ എത്തുമ്പോൾ അവർ പറയുന്ന 10 വാഗ്ദാനങ്ങളിൽ മൂന്ന് എണ്ണമെങ്കിലും പാലിക്കാൻ കഴിവുള്ളവരായിരിക്കണം ജനപ്രതിനിധികൾ. ഈരെടുത്താൽ തള്ളപ്പേൻ കൂലി എന്ന ചെല്ലിനെ അന്വർഥമാക്കുന്ന രീതിയിൽ കുഞ്ഞു കാര്യം ചെയ്തിട്ട് വേതനം കൈപ്പറ്റാത്തവരാകണം. ഏത് അർധരാത്രിയിലും ജനങ്ങൾ ആവശ്യത്തിനായി വിളിച്ചാൽ അത് ചെയ്തുകൊടുക്കാൻ കെൽപ്പുള്ളവരായിരിക്കണം. അങ്ങനെയുള്ള വ്യക്തികൾ്കകു മാത്രമേ ഞാൻ വോട്ട് ചെയ്യൂ. പാർട്ടി പറയുന്ന വാഗ്ദാനങ്ങൾ നിറവേറ്റില്ലെന്നു തോന്നുകയാണെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയേ ചെയ്യരുത്. ഈപ്രവശ്യം ഒരുപാട് പുതുമുഖങ്ങൾ മത്സരിക്കാനുണ്ട്. അവർക്കും അവസരം കൊടുക്കണം. നാടിനു വേണ്ടി പ്രവർത്തിക്കുന്നവരായിരിക്കണം ജനപ്രതിനിധികൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.