Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാർലി ദേശീയ അവാർഡിന് ഇല്ല

charlie-review

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിനായി സിനിമാലോകം കാത്തിരിക്കുമ്പോൾ, മലയാളി പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഒരു വാർത്തയാണ് പുറത്തു വരുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചാർലി ഇത്തവണ ദേശീയ അവാർഡിനുള്ള മത്സരപ്പട്ടികയിൽ ഉണ്ടാകില്ല.

അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയം കഴിഞ്ഞു പോയതാണ് ചിത്രത്തിന് വിനയായത്. സംസ്ഥാന അവാർഡിന് ശേഷമാണ് ദേശീയ അവാർഡിന് സിനിമ അയക്കേണ്ടതെന്ന തെറ്റിദ്ധാരണ മൂലമാണ് ചാർലി അവാർഡ് നിർണയത്തിന് അയക്കാതിരുന്നതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. എന്നാൽ അതിന് ശേഷം ഇവർ പലരുമായി ബന്ധപ്പെട്ടെങ്കിലും ഒരുകാര്യവും ഉണ്ടായില്ല.

മികച്ച നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, കലാസംവിധായകൻ, ഛായാഗ്രഹണം അടക്കം എട്ടു സംസ്ഥാന അവാർഡുകളാണ് ചാർലി വാരിക്കൂട്ടിയത്. ദേശീയ അവാർഡിന് മത്സരിക്കാന്‍ സാധിക്കാത്തതിൽ അണിയറപ്രവർത്തകർക്ക് അതിയായ നിരാശയുമുണ്ട്.

മലയാളത്തിൽ നിന്നും 33 ചിത്രങ്ങൾ മാറ്റുരയ്ക്കുന്നു. ഇത് സർവകാല റിക്കോർഡാണ്. എന്നാൽ നിശ്ചിത തീയതി കഴിഞ്ഞിട്ടും മറ്റു ചില മലയാള ചിത്രങ്ങളടക്കം, മത്സരത്തിനു കയറ്റി വിട്ടുവെന്ന ആക്ഷേപവുമുയരുന്നുണ്ട്. നിർമാണത്തിന്റെ എല്ലാ തലങ്ങളിലും മികവ് പ്രകടിപ്പിച്ച, ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടാൻ സാധ്യതയുണ്ടായിരുന്ന ചിത്രം മത്സരിക്കാനാകാതെ പിന്തള്ളപ്പെട്ടത് അണിയറപ്രവർത്തകരെ ഒന്നടങ്കം നിരാശയിൽ ആഴ്ത്തിയിരിക്കുകയാണ്.