Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെമ്മീന്‍ രാജ്യാന്തര ഹ്രസ്വചിത്ര പുരസ്‌കാരം

st

ചെമ്മീന്‍ രാജ്യാന്തര ഹ്രസ്വചിത്ര പുരസ്‌കാരം- 2016ന് സൃഷ്ടികള്‍ ക്ഷണിച്ചു. ലോകത്തെമ്പാടുമുള്ള യുവാക്കള്‍ക്കുംമുതിര്‍ന്നവര്‍ക്കുമിടയില്‍ ഹ്രസ്വചിത്രങ്ങള്‍ ആവേശമായിമാറിക്കൊണ്ടിരിക്കുകയാണ്. ട്രാന്‍സ്‌ജെന്റര്‍ പ്രശ്‌നങ്ങളും ഇക്കാലത്ത് ഹ്രസ്വചിത്രങ്ങൡ ആഗോളതലത്തില്‍ പ്രത്യേക വിഷയമായിശ്രദ്ധയാകര്‍ഷിച്ച് കൊണ്ടിരിക്കുന്നു. ഇത് പരിഗണിച്ച് ചെമ്മീന്‍ ഹ്രസ്വചിത്ര പുരസ്‌കാരത്തില്‍ഫോക്കസ്‌ കാറ്റഗറിവിഭാഗമായിഇത്തവണ ട്രാന്‍സ്‌ജെന്റര്‍ ചിത്രങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന ചുരുക്കം ചില ഹ്രസ്വചിത്ര മേളകള്‍ മാത്രമേ ഇന്ത്യയിലുള്ളു. ഇന്ത്യയിലും രാജ്യാന്തര തലത്തിലും ഹ്രസ്വചിത്ര കലണ്ടറില്‍മികച്ചൊരു പേരായി മാറുകയെന്നതാണ് ചെമ്മീന്‍ രാജ്യാന്തര ഹ്രസ്വചിത്ര പുരസ്‌കാരത്തിന്റെ ലക്ഷ്യം. ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിലെ ക്ലാസിക്കുകളിലൊന്നായ ചെമ്മീന്‍ സിനിമയുടെസുവര്‍ണജൂബിലി ആഘോഷവേളയില്‍ അതിന്റെ സ്മരണാര്‍ഥംകൂടിയാണ് പുരസ്‌കാരത്തിന് ചെമ്മീന്‍ എന്നു പേര് നല്‍കിയിരിക്കുന്നത്.

സിനിമയുടെവിവിധ മേഖലകളില്‍ കഴിവുതെളിയിച്ച ഒരുസംഘം വിദഗ്ദ്ധരാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുക. ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ഡോ. ബിജു, ബോളിവുഡ്‌സിങ്ക് സൗണ്ട് വിദഗ്ദ്ധനുംസൗണ്ട് എന്‍ജിനീയറുമായ ജയദേവന്‍ ചക്കാടത്ത്, ആറു തവണ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുള്ള പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്‍, 2015ല്‍ 'ഇവിടെ'യിലൂടെ മികച്ച ചിത്രസംയോജകനുള്ള പുരസ്‌കാരം നേടിയ മനോജ്, കേരള സര്‍വ്വകലാശാല സാംസ്‌കാരിക പഠന കേന്ദ്രം മേധാവിയും നിരൂപകയുമായഡോ. മീന ടി. പിള്ള, രാജ്യാന്തര തിയേറ്റര്‍ ആക്ടിവിസ്റ്റുംചെന്നൈയില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ എയ്ഞ്ചല്‍ ഗ്ലാഡി എന്നിവരാണ്ജൂറി അംഗങ്ങള്‍. പ്രമുഖ പത്രപ്രവര്‍ത്തകനായ സിറാജ്ഷാ ആണ് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍.

മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയാണ് സമ്മാനം. നടന്‍/നടി, സംവിധായകന്‍, ചിത്രസംയോജകന്‍, തിരക്കഥ, ജനപ്രിയ ചിത്രം എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങളുണ്ട്. സോഷ്യല്‍മീഡിയയില്‍ ഓഡിയന്‍സ് പോളിലൂടെയായിരിക്കും ജനപ്രിയ ചിത്രം തെരഞ്ഞെടുക്കുക. വിജയിക്കുന്ന സംവിധായകന് ജൂറി അംഗങ്ങളിലൊരാളുടെ അടുത്ത ചിത്രത്തില്‍ സഹായി ആകാന്‍ അവസരം ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

ട്രാന്‍സ്‌ഡെന്‍ഡര്‍ വിഭാഗം നേരിടുന്ന പ്രശ്‌നങ്ങളെ സമര്‍ഥമായികൈകാര്യംചെയ്യുന്ന സിനിമയ്ക്കായിരിക്കുംഫോക്കസ് പുരസ്‌കാരം നല്‍കുക. ലോകത്തെമ്പാടും ഇപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രശ്‌നങ്ങളും ലിംഗബോധവല്‍ക്കരണവും വാര്‍ത്തകളുടെ തലക്കെട്ടുകള്‍ കയ്യടക്കുകയാണ്. ഈ സാഹചര്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം വീശാനും അവരുടെ ജീവിതത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതുമായിരിക്കണം സിനിമ. സ്വന്തം ലൈംഗികതയിലൂന്നിയുംഉഭയലൈംഗിതകയുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും മികച്ച ചിത്രങ്ങളെടുത്ത്
ശ്രദ്ധേയനായ പരേതനായ പ്രശസ്ത സംവിധായകന്‍ ഋതുപര്‍ണഘോഷിന്റെ സ്മരണാര്‍ഥമാണ് ഈ പുരസ്‌കാരം നല്‍കുന്നത്.

മല്‍സരാര്‍ഥികള്‍ഓണ്‍ലൈന്‍ വഴിയാണ്‌സൃഷ്ടികള്‍ സമര്‍പ്പിക്കേണ്ടത്. easternchemmeen.com എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോമുകള്‍ ലഭ്യമാണ്. ഒരുസൃഷ്ടിക്ക് 1000 രൂപ വീതം പ്രവേശന ഫീസ് നല്‍കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതിമെയ് 9, 2016.

Your Rating: