Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഛായാഗ്രാഹകന്‍ കുഞ്ഞുണ്ണി എസ് കുമാര്‍ വിവാഹിതനായി

kunjunii-cinematographer കുഞ്ഞുണ്ണി എസ് കുമാര്‍, അഞ്ജലി വിജയൻ

പ്രശസ്ത ഛായാഗ്രാഹകന്‍ എസ് കുമാറിന്റെ മകന്‍ കുഞ്ഞുണ്ണി എസ് കുമാര്‍ വിവാഹിതമായി. തൊടുപുഴ സ്വദേശിനിയും സഹസംവിധായകയുമായ അഞ്ജലി വിജയനാണ് വധു. തിരുവനന്തപുരത്തെ ശാന്തിഗിരി ആശ്രമത്തില്‍ വെച്ചായിരുന്നു വിവാഹം. ചലച്ചിത്ര മേഖലയിലെ നിരവധി പേര്‍ ചടങ്ങിൽ പങ്കെടുത്തു.

നെല്ലിക്ക എന്ന ചിത്രമാണ് കുഞ്ഞുണ്ണിയുടെ ആദ്യ ചിത്രം. മോഹന്‍ലാല്‍ നായകനായ ലോഹത്തിന്റെ ഛായാഗ്രാഹകനായിരുന്നു കുഞ്ഞുണ്ണി.

കുഞ്ചാക്കോ ബോബനെ നായകനാക്കി ചിത്രീകരണം പുരോഗമിക്കുന്ന പുതിയ ചിത്രം വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കുഞ്ഞുണ്ണിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനും ശ്യാമിലിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം നവാഗതനായ ഋഷി ശിവകുമാറാണ് സംവിധാനം ചെയ്യുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.