മഞ്ജു വാര്യരും മാസ്റ്റർ സനൂപും തകർത്തഭിനയിച്ച ക്രിസ്മസ് ചിത്രം ജോ ആൻഡ് ദ് ബോയ് സൗജന്യമായി കാണാനും മഞ്ജുവാര്യർക്കും സനൂപിനുമൊപ്പം കോഫി കുടിക്കാനും വിദ്യാർഥികൾക്ക് സുവർണാവസരം. ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന 250 കുട്ടികൾക്കാണ് എസ്എംഎസ് മത്സരത്തിലൂടെ ഭാഗ്യശാലികളാകാൻ അവസരം.
വിജയിയാകുന്ന കുട്ടി ഉൾപ്പടെ നാലു പേരടങ്ങുന്ന കുടുംബത്തിനായിരിക്കും ചിത്രം കാണാൻ സൗജന്യ ടിക്കറ്റ് ലഭിക്കുക. ഇവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന 25 കുട്ടികൾക്കായിരിക്കും മഞ്ജുവാര്യർക്കും സനൂപിനുമൊപ്പം കോഫി കുടിക്കാൻ അവസരം ലഭിക്കുക. ഈ കുട്ടികൾക്കൊപ്പം ഒരു രക്ഷിതാവിനും പങ്കെടുക്കാം. കേരളത്തിൽ മാത്രമായിരിക്കും ഈ സൗകര്യം ലഭ്യമാകുക.
മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. PRE എന്ന് ടൈപ്പ് ചെയ്ത് സ്പെയ്സ് ഇട്ടശേഷം വിദ്യാർഥിയുടെ പേര്, ക്ലാസ്, സ്കൂളിന്റെ പേര്, സ്ഥലം എന്നിവ ടൈപ്പ് ചെയ്ത് +919243316009 എന്ന നമ്പരിലേക്ക് എസ്എംഎസ് അയക്കുക.
ഉദാഹരണം: PRE Geethu Mohan, IV, St. Joseph HSS, Thiruvananthapuram
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.