കുടുംബ സദസുകളുടെ ജനപ്രിയ റിയാലിറ്റി ഷോയായ മഴവിൽ മനോരമയിലെ ‘ഡി ഫോർ ഡാൻസ്’ രണ്ടാം സീസണ്‍ അവസാനിച്ചു. ഫൈനലില്‍ പ്രേക്ഷകരെ ആവേശഭരിതരാക്കിയ ഒരുപാട് കാര്യങ്ങളാണ് നടന്നത്. ജിപിയുടെ പ്രത്യേക അവാര്‍ഡും അതിന് പുറമെ പ്രിയാമണിയുടെ ഭാവിവരന്‍ മുസ്തഫയുടെ ആഗമനവും പരിപാടിയുടെ മാറ്റുകൂട്ടി.
നാല് വര്‍ഷമായി താനൊരാളെ പ്രണയിക്കുകയാണെന്ന സത്യം പ്രിയാമണി വെളിപ്പെടുത്തിയത് ഡി ഫോര്‍ ഡാന്‍സിന്റെ വേദിയിലാണ്. ഭാവിവരനെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താന്‍ അന്ന് പ്രിയാമണി തയാറായില്ലെങ്കിലും പരിപാടിയുടെ ഗ്രാന്റ് ഫിനാലെയില്‍ തന്റെ പ്രാണനാഥനെ കൊണ്ടുവരുമെന്ന് വാക്ക് നല്‍കിയിരുന്നു.
D2 D 4 Dance | Priyamani's wedding | Mazhavil Manorama
അവസാനം പ്രിയാമണി വാക്കുപാലിച്ചു. ഡി2 വിന്റെ ഗ്രാന്റ് ഫിനാലെയില്‍ ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഒരാള്‍ പ്രിയാമണിയുടെ പ്രിയതമന്‍ മുസ്തഫ രാജായിരുന്നു. വേദിയില്‍ മുസ്തഫയ്ക്ക് ഗംഭീര സ്വീകരണം തന്നെയാണ് ഒരുക്കിയത്. അതേ വേദിയില്‍ മുസ്തഫ പ്രിയയുടെ കൈയ്യില്‍ മോതിരമണിയുകയും, പ്രിയ മുസ്തഫയ്ക്ക് പൂമാല ചാര്‍ത്തുകയും ചെയ്തു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.