Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുയുഗം പിറന്നു: ദിലീപ്

dileep-pinarayi

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ നടൻ ദിലീപും എത്തിയിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനെത്തുന്നതെന്ന് ദിലീപ് പറയുന്നു.

കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളായിതീരും പിണറായി വിജയനെന്ന ഉറച്ചവിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും ദിലീപ് പറഞ്ഞു.

ദിലീപിന്റെ കുറിപ്പ് വായിക്കാം–

പുതുയുഗം പിറന്നു

ജീവിതത്തിൽ ആദ്യമായ്‌ ഇന്ന് ഞാൻ ഒരു മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു! അഗ്നിപഥങ്ങൾ കടന്നെത്തിയ ഈ ജനനായകൻ സാധാരണക്കാരന്റെ ജീവിതവ്യഥകൾ തൊട്ടറിഞ്ഞ വ്യക്തിയാണെന്നത്‌ വരും നാളുകൾ കേരളത്തിലെ സാധാരണക്കാരന്റെ സർക്കാർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം.

സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കുവാൻ അദ്ധേഹത്തിൽ നിന്നും ക്ഷണം ലഭിച്ചപ്പോൾ തീർച്ചയായും പങ്കെടുക്കും എന്നു പറഞ്ഞിരുന്നു,അവിടെയെത്തിയപ്പോൾ വിജയത്തിനൊപ്പം അദ്ധേഹത്തിന്റെ പിറന്നാൾ ആഘോഷത്തിലും പങ്ക്‌ കൊണ്ടത്‌ ഇരട്ടിമധുരമായി.

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായ ശ്രീ പിണറായി വിജയൻ കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളായിതീരുമെന്ന് ഞാൻ ഉറച്ച്‌ വിശ്വസിക്കുന്നു, അങ്ങിനെതന്നെയാവട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.
 

Your Rating: