Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗണേഷ് കുമാറിന് വേണ്ടി ഇനിയും പത്തനാപുരത്ത് എത്തും: ദിലീപ്

dileep-lal

പത്തനാപുരത്ത് കെബി ഗണേഷ് കുമാറിന് വോട്ട് ചോദിച്ച് മോഹന്‍ലാല്‍ എത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ അനാവശ്യമാണെന്ന് ദിലീപ്. മോഹന്‍ലാലിനെ പിന്തുണച്ച് പത്തനാപുരത്തെത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു ദിലീപ്. ഇപ്പോഴത്തെ അവസ്ഥയിൽ ഗണേഷ് കുമാറിനെതിരെ താൻ‌ നിന്നാലും വോട്ടുചെയ്യുന്നത് അദ്ദേഹത്തിന് മാത്രമായിരിക്കുമെന്നും വേണ്ടി വന്നാൽ ഗണേഷ് കുമാറിന് വേണ്ടി ഇനിയും പത്തനാപുരത്ത് എത്തുമെന്നും ദിലീപ് പറഞ്ഞു. സംവിധായകന്‍ നാദിര്‍ഷായും ദിലീപിനൊപ്പം പത്തനാപുരത്തെത്തി.

രണ്ടാലുമ്മൂട്ടില്‍ നടത്തിയ റോഡ് ഷോയിലും പൊതുയോഗത്തിലുമാണ് ഇരുവരും പങ്കെടുത്തത്. സിനിമാലോകത്തുനിന്നുള്ള പിന്തുണ അറിയിക്കാനും വോട്ടഭ്യര്‍ഥിക്കാനുമാണ് എത്തിയതെന്ന് ദിലീപ് പറഞ്ഞു.

പത്തനാപുരം മണ്ഡലത്തിന്റെ ഭാഗമായ വെട്ടിക്കവലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു. പത്തനാപുരത്ത് പ്രചാരണത്തിന് ഇറങ്ങുന്നതിന് അമ്മ ആര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണെന്നും ട്രഷര്‍ കൂടിയായ ദിലീപ് പറഞ്ഞു.

unnithan-dileep

കൊല്ലം മണ്ഡലത്തിലെത്തി മുകേഷിനു വേണ്ടിയും വോട്ടഭ്യര്‍ത്ഥിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. ഇതിനിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ രാജ്‌മോഹന്‍ ഉണ്ണിത്താനെയും ദിലീപ് സന്ദർശിക്കുകയുണ്ടായി. ഇതൊന്നും രാഷ്ട്രീയത്തിന്റെ ഭാഗമായല്ലെന്നും സിനിമയ്ക്കായി ഇവർ ചെയ്ത നല്ലകാര്യങ്ങൾക്ക് വേണ്ടിയാണ് ഇവരെപ്പോലുള്ളവരെ പിന്തുണയ്ക്കുന്നതെന്നും ദിലീപ് വ്യക്തമാക്കി. 

Your Rating: