Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന്‍റെ ആദ്യ സെല്‍ഫി വിഡിയോ

ജനപ്രിയനായകന്‍ സന്തോഷത്തിലാണ്. പുതിയ ചിത്രമായ ചന്ദ്രേട്ടന്‍ എവിടെയാ, മികച്ച പ്രതികരണം നേടി മുന്നേറുന്നു. ചിത്രത്തിന്‍റെ വിജയം പ്രേക്ഷകരുമായി പങ്കുവയ്ക്കാന്‍ ദിലീപ് ഒരു സെല്‍ഫി വിഡിയോ തന്നെ എടുത്തു.

ദിലീപ് ആദ്യമായി എടുത്ത സെല്‍ഫി വീഡിയോ എന്ന നിലയിലാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ആദ്യമായിട്ടാണ് സ്വന്തമായി ഇങ്ങനെ വീഡിയോ എടുക്കുന്നതെന്ന് ദിലീപ് തന്നെ പറയുന്നുണ്ട്. സമീര്‍ താഹിറും ഷൈജു ഖാലിദുമൊക്കെ ചുറ്റുവട്ടത്തുണ്ടായിട്ടും ഞാന്‍ തന്നെ കാമറ എടുക്കാന്‍ തയാറാകുകയായിരുന്നെന്ന് ദിലീപ് പറയുന്നു.

ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും എല്ലാവരും തിയറ്ററുകളിലെത്തി സിനിമ കാണണമെന്നും ദിലീപ് പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.