Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷീലയും മധുവുമായി ഷാരൂഖും കജോളും; വിഡിയോ കാണാം

jewel-shahrukh

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ദിൽവാലെയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ഷാരൂഖും കജോളും മഴവിൽ മനോരമയിൽ അതിഥികളായി എത്തിയിരുന്നു. ജുവൽ മേരി അവതാരികയായി എത്തിയ പരിപാടിയുടെ മുഴുവൻ വിഡിയോ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നു.

മഴവിൽ മനോരമയുടെ പ്രത്യേക പരിപാടിയിൽ ചെമ്മീനിലെ മധുവും ഷീലയുമായി ഷാരൂഖും കജോളും രംഗത്തെത്തുന്നുണ്ട്. കറുത്തമ്മേ... നീ എന്നെ വിട്ടു പോയാൽ ഈ കടപ്പുറത്ത് ഞാൻ പാടിപ്പാടി ചങ്കു പെട്ടി മരിക്കും എന്ന ഷാരൂഖിന്റെ ഡയലോഗിന് , എന്റെ കൊച്ചു മുതലാളീ... എന്നു കാജോൾ വിളിക്കുമ്പോൾ രണ്ടു പേരുടേയും മുന്നിൽ ഒരു നിമിഷം മലയാളി പ്രേക്ഷകരും സ്തബ്ധരാകുന്നു.

Dilwale | Shah Rukh Khan & Kajol | Mazhavil Manorama

ചെന്നൈ എക്സ്പ്രസിന് ശേഷം രോഹിത് ഷെട്ടിയും ഷാരൂഖ് ഖാനും ഒന്നിച്ച ചിത്രമാണ് ദില്‍വാലേ. ബോളിവുഡിലെ പ്രണയജോഡികളായ കാജൽ–ഷാരൂഖ് തന്നെയാണ് സിനിമയുടെ പ്രധാനആകർഷണം.

ബാസിഘർ, കര‍ൺ അർജുൻ, കുഛ് കുഛ് ഹോതാഹെ, കഭി ഖുശി കഭി ഗം എന്നീ ചിത്രങ്ങളിലും ഇവർ ഒന്നിച്ചിരുന്നു. 2010 ൽ പുറത്തിറങ്ങിയ മൈ നെയിം ഈസ് ഖാനാണ് ഇരുവും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.വരുണ്‍ ധവാന്‍,കൃതി സനോണ്‍, വിനോദ് ഖന്ന തുടങ്ങിയവരും ദിൽവാലേയിലെ പ്രധാനതാരങ്ങളാണ്.