പുതിയ സിനിമകളുടെ വ്യാജന്‍ ഇന്‍റര്‍നെറ്റിലൂടെ പുറത്തുവരുന്നത് പതിവ് സംഭവമായതോടെ പൃഥ്വിരാജിന്‍റെ പുതിയ ചിത്രം ഡബിള്‍ ബാരല്‍ ഇന്‍റര്‍െനറ്റിലൂടെ റിലീസ് ചെയ്യാന്‍ തയാറെടുക്കുകയാണ്.
ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മള്‍ട്ടിസ്റ്റാറര്‍ ചിത്രം ഡബിള്‍ ബാരല്‍ ഇന്ത്യയിലും ഗള്‍ഫിലും ഒഴികെ ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്യും. ആമേന്‍ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡബിള്‍ ബാരല്‍, അഥവാ ഇരട്ടക്കുഴല്‍.
DOUBLE BARREL TEASER
യുവതാരസമ്പന്നമായ ചിത്രത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത് ആസിഫ് അലി, സണ്ണി വെയിന്‍, തമിഴ് താരം ആര്യ, സ്വാതി റെഡ്ഡി, രചന നാരായണന്‍കുട്ടി, ഇഷ ഷര്‍വാണി തുടങ്ങിയവരാണ് താരനിരയിലുള്ളത്. ഒരു വര്‍ഷത്തിലധികമായി ഡബിള്‍ ബാരലിന്റെ പണി തുടങ്ങിയിട്ട്. ഗോവയാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.
ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ക്കൊപ്പം ആമേന്‍ മൂവി മോണസ്ട്രിയുടെ ബാനറില്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.