Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'സെക്കന്റ് ഷോ മുതൽ ചാർലി വരെ'

dulqar

ചെറിയ കാലയളവിൽ മലയാള സിനിമയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ദുൽക്കർ സൽമാൻ. സിനിമയിലെത്തിയതിന്റെ നാലാം വാര്‍ഷികത്തിന് തന്റെ ഫേസ്ബുക്കിലൂടെ എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ് അദ്ദേഹം. താൻ മലയാള സിനിമാ ലോകത്തേക്ക് എത്തിയിട്ട് 4 വര്‍ഷമാകുന്നുവെന്നും സിനിമാ ലോകത്തിനകത്ത് നിന്നും ഒപ്പം പുറത്തുനിന്നും, പ്രേക്ഷകരില്‍ നിന്നും ലഭിച്ച വലിയ സ്‌നേഹത്തിന് മനസിൽ തട്ടി നന്ദി അറിയിക്കുകയാണ് ദുൽക്കർ.

"എന്റ ഹൃദയത്തിൽ തൊട്ട് ഒരുപാടൊരുപാട് നന്ദി അറിയിക്കുന്നു. നിങ്ങളാണ് എന്റെ ജീവിതം മാറ്റി മറിച്ചത്. അതിൽ നിങ്ങളുടെ പങ്ക് നിങ്ങൾ ചിന്തിക്കുന്നതിലും അപ്പുറമാണ് ‍. സെക്കന്റ് ഷോ മുതല്‍ ചാര്‍ലി വരെ, അതെന്തൊരു യാത്രയായിരുന്നു!!!" ഇങ്ങനെ അവസാനിക്കുന്നു ദുൽക്കറിന്റെ വാക്കുകൾ.

2012-ലാണ് സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽക്കർ മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ശക്തമായ കഥാപാത്രങ്ങൾ തന്റെ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ച് മലയാള സിനിമയുടെ ഭാഗമായി മാറിയ ദുൽക്കറിന്റെ ഉസ്താദ് ഹോട്ടൽ, ഓകെ കൺമണി (തമിഴ്), പട്ടം പോലെ, ബാംഗ്ലൂർ ഡെയ്സ്, ഞാൻ, വിക്രമാദിത്യൻ, ചാർലി എന്നിങ്ങനെ നിരവധി ചിത്രങ്ങൾ സിനിമാ പ്രേമികൾ നെഞ്ചേറ്റിയതാണ്.

ദുൽക്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.