Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സത്യന്റെ സിനിമയിൽ ദുൽഖർ നായകൻ

sathyan-dulquer

സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനാകുന്നു. ഇക്ബാൽ കുറ്റിപ്പുറം ചിത്രത്തിന്റെ രചന നിർവഹിക്കും. ചിത്രത്തിൽ മുകേഷ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. സേതുമണർകാടാണ് ചിത്രം നിർമിക്കുന്നത്. കലാസംഘം വിതരണത്തിന് എത്തിക്കും. ആദ്യമായി മനോരമ ഒാൺലൈനോടാണ് സത്യൻ അന്തിക്കാട് തന്റെ പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം ഇക്ബാൽ കുറ്റിപ്പുറവുമായി ചേർന്നെടുക്കുന്ന പുതിയ ചിത്രമായിരുക്കും ഇത്. ചിത്രത്തിന് പേരിട്ടിട്ടില്ല. ബാക്കി താരങ്ങളേയും തീരുമാനിച്ചിട്ടില്ല.

സത്യൻ അന്തിക്കാട് ഇഖ്ബാൽ കുറ്റിപ്പുറവുമായി ചേർന്നൊരുക്കിയ ഇന്ത്യൻ പ്രണയകഥ വൻ വിജയമായിരുന്നു. ഫഹദ്ഫാസിലായിരുന്നു ചിത്രത്തിലെ നായകൻ. എന്നും എപ്പോഴും എന്ന ചിത്രത്തിനു ശേഷം ഒരുക്കുന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇടവേളയ്ക്കു ശേഷം മഞ്ജുവാര്യരും മോഹൻലാലും ഒന്നിച്ച ചിത്രമായിരുന്നു എന്നും എപ്പോഴും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.