Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീശപ്പുലിമല പോകുന്നവരോട് ദുൽഖർ പറയുന്നു

dulquer

മീശപ്പുലിമലയില്‍ മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോ? ചാര്‍ളി സിനിമയിൽ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നൊരു ഡയലോഗ് ആണ് ഇത്. ഈ ഒരൊറ്റ ഡയലോഗിലൂടെ അധികമൊന്നും അറിയപ്പെടാതിരുന്ന മീശപ്പുലിമല ആളുകളുടെ ഇഷ്ടവിനോദസഞ്ചാരകേന്ദ്രമായി മാറി.

മീശപ്പുലിമല മാത്രമല്ല ഇങ്ങനെയുള്ള വിനോദസഞ്ചാരമേഖലകളിൽ യാത്ര ചെയ്യുന്നവരോട് ദുൽഖറിനൊരു അഭ്യർത്ഥനയുണ്ട്. പരിസ്ഥിതിപ്രാധാന്യമായ അവിടം പ്ലാസ്റ്റിക്ക് എറിഞ്ഞ് നശിപ്പിക്കരുതെന്നാണ് ദുല്‍ഖര്‍ പറയുന്നത്. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് ദുല്‍ഖര്‍ ഇക്കാര്യം ആവശ്യപ്പെടുന്നത്.

മീശപ്പുലിമല മാത്രമല്ല ചരിത്ര പാരമ്പര്യമോ പ്രകൃതിഭംഗിയുമുള്ള ഇത്തരം സ്ഥലങ്ങള്‍ സംരക്ഷിക്കണമെന്നും അത് നമ്മുടെ അടുത്ത തലമുറയ്ക്കായും കാത്തുസൂക്ഷിക്കണമെന്ന സന്ദേശമാണ് ഫെയ്സ്ബുക്കിലൂടെ ആഹ്വാനം ചെയ്യുന്നത്. ഓരോ സ്ഥലവും സന്ദർശിച്ചതിനു ശേഷവും വൃത്തിയോടെ സംരക്ഷിക്കാൻ ശീലിക്കണമെന്നും തന്റെ സിനിമകളുടെ ചിത്രീകരണത്തിലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടെന്നും ദുൽഖർ പറയുന്നു.

Your Rating: