Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജോയ് നമ്പ്യാർ മലയാളത്തിൽ; നായകൻ ദുൽക്കർ

bijoy-dulquer

ബോളിവുഡിലും കോളിവുഡിലും തന്റേതായ ഇടംകണ്ടെത്തിയ ബിജോയ് നമ്പ്യാർ മലയാളത്തിലേക്ക്. ദുൽക്കർ സൽമാനെ നായകനാക്കിയാണ് മലയാളികൂടിയായ ബിജോയ് തന്റെ ആദ്യമലയാളചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം തുടങ്ങും.

ബിജോയ്‌യുടെ തന്നെ നിർമാണകമ്പനിയായ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിംസും ചേർന്നാണ് നിർമാണം. മറ്റുകഥാപാത്രങ്ങളെ തീരുമാനിച്ചുവരുന്നു. ഇതുവരെ മലയാളത്തിൽ ഇറങ്ങിയ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായൊരു അവതരണശൈലിയായിരിക്കും ഈ സിനിമയുടേതെന്ന് ബിജോയ് ഉറപ്പിച്ചു പറയുന്നു.

മണിരത്‌നത്തിന്റെ സംവിധാന സഹായിയായിരുന്ന ബിജോയ് നമ്പ്യാര്‍ മോഹന്‍ലാല്‍ അഭിനയിച്ച നിശബ്ദ ഹ്രസ്വചിത്രമായ റിഫ്ളക്ഷനിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മലയാളത്തില്‍ ചെയ്ത രാഹു എന്ന ഹ്രസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ശൈതാനായിരുന്നു ആദ്യ ബോളിവുഡ് ചിത്രം.

വിക്രം, നീൽ നിഥിൻ മുകേഷ്, ജീവ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി തമിഴിലും ഹിന്ദിയിലുമായി ഡേവിഡ് എന്ന ചിത്രമൊരുക്കി. അമിതാഭ് ബച്ചൻ, ഫർഹാൻ അക്തർ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ വാസിർ ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Your Rating: