Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുല്‍ഖറിന്റെ ചാര്‍ലി വരുന്നു

charlie

എബിസിഡി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ദുല്‍ഖറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ചാര്‍ലി. ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറി എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തില്‍ ദുല്‍‍ഖര്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ സ്വഭാവം എന്താമെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കാഞ്ചനമാലയായി തിളങ്ങിയ പാര്‍വതിയാണ് ചിത്രത്തില്‍ നായിക.

ഫൈൻഡിങ് സിനിമയുടെ ബാനറിൽ ഷെബിൻ, ബക്കർ, ജോജു ജോര്‍ജ്, മാർട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. തിരക്കഥ ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിനും ഉണ്ണി ആറും ചേര്‍ന്നും. കഥ, സംഭാഷണം: ഉണ്ണി ആർ.

പാർവതി മേനാൻ, അപർണ ഗോപിനാഥ്, നെടുമുടി വേണു, സീത, ജോജു ജോർജ്, ചെമ്പൻ , വിനോദ് , ജോയ് മാത്യു , രൺജി പണിക്കർ, കൽപന, സുനിൽ സുഗത, സൗബിൻ, ടൊവിനൊ തോമസ്, നീരജ് മാധവ്, ജേക്കബ് ഗ്രിഗറി, രമേഷ് പിഷാരടി, കണ്ണന്‍ സാഗർ തുടങ്ങിയവർ അഭിനയിക്കുന്നു. റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് ഗോപീസുന്ദര്‍ ഈണം പകരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.