Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നു നിന്‍റെ മൊയ്തീന്‍; പ്രേക്ഷകപ്രതികരണം

pritvi-movie

പൃഥ്വിരാജ് ചിത്രം എന്നു നിന്‍റെ മൊയ്തീന് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകരണം. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് മികച്ച റിപ്പോര്‍ട്ടുകളാണ് തിയറ്ററില്‍ നിന്നും ലഭിക്കുന്നത്.

ഫേസ്ബുക്കിലും ആദ്യദിവസം ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ചിത്രം കണ്ടിറങ്ങിയവരുടെ പ്രതികരണത്തില്‍ നിന്നും മലയാളത്തിന് മറ്റൊരു മികച്ച പ്രണയചിത്രം ലഭിച്ചു എന്നാണ് അറിയാന്‍ കഴിയുന്നത്.

കാഞ്ചനയുടെയും മൊയ്തീനിന്‍റെയും അനശ്വരപ്രണയകഥയുടെ ദൃശ്യാവിഷ്കാരമാണ് ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം. മലബാറില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് കാഞ്ചനമാല മൊയ്തീന്‍ പ്രണയം. മുക്കത്ത്‌ സുല്‍ത്താന്‍ എന്ന്‌ അറിയപ്പെട്ടിരുന്ന വി.പി. ഉണ്ണിമൊയ്‌തീന്‍ സാഹിബിന്റെ മകന്‍ മൊയ്‌തീനും രാഷ്‌ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങല്‍ അച്യുതന്റെ മകള്‍ കാഞ്ചനമാലയുമാണ്‌ ഈ പ്രണയകഥയിലെ നായകനും നായികയും.

ഇതേ പ്രണയം ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന ഡോക്യുമെന്റിലൂടെ വിമല്‍ പ്രേക്ഷകരിലെത്തിച്ചിരുന്നു. അന്ന് തൊട്ടുള്ള ആഗ്രഹമാണ് ഈ കഥ സിനിമയാക്കണമെന്നതും. 1960 കാലഘട്ടത്തിലെ കോഴിക്കോടിനെ വീണ്ടും പുനരവതരിപ്പിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍.

പൃഥ്വിയ്ക്കും പാര്‍വതിയ്ക്കും പുറമെ ബാല . ടൊവീനോ, സായ്കുമാര്‍, ഇന്ദ്രന്‍സ്, ശശികുമാര്‍, ലെന എന്നിവരും അഭിനയിക്കുന്നു. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. റഫീക്ക് അഹമ്മദാണ് ഗാനരചന,എം ജയചന്ദ്രനും രമേഷ് നാരായണനും ചേര്‍ന്ന് സംഗീതം ഒരുക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.