മഹേഷിന്റെ പ്രതികാരം തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. സമീപകാലത്തെ ഒരു ഫഹദ് ഫാസിൽ ചിത്രത്തിന് കിട്ടുന്ന ഏറ്റവും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നതത്. ഫഹദിന്റെ കരിയറിലെ ഏറ്റവും മികച്ച ഹിറ്റ് ചിത്രവും ഇതുതന്നെ.
സിനിമയുടെ ഏറ്റവും വലിയ പബ്ലിസിറ്റി ഈ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ തന്നെയാണ്. സോഷ്യൽമീഡിയയിലും മറ്റും സിനിമയെ പുകഴ്ത്തി പറയാനാണ് ആളുകൾക്ക് നേരമൊള്ളൂ. ആഷിക് അബുവിന്റെ നിർമാണ കമ്പനി ഒപിഎം ഡ്രീം മില്‍ സിനിമാസ് സ്വതന്ത്രമായി നിര്‍മ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് മഹേഷിന്റെ പ്രതികാരം.
സിനിമയുെട വിജയത്തിൽ പങ്കുചേരാൻ പ്രേക്ഷകർക്കൊപ്പം ഫഹദും സംവിധായകനായ ദിലീഷും ആഷിക്കും കേരളത്തിലെ തിയറ്ററുകൾതോറും സഞ്ചരിക്കുകയാണ്.
കഴിഞ്ഞ ദിവസം മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ തീയേറ്ററുകളിൽ മൂവരും സന്ദർശനം നടത്തിയിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.