Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനയെ പ്രകോപിപ്പിച്ചു; ഫഹദിനെതിരെ കേസ്

fahad-elephent

ആനയുടെ കൊമ്പില്‍ തൂങ്ങി അഭ്യാസപ്രകടനം നടത്തിയ ഫഹദ് ഫാസില്‍ വിവാദത്തില്‍. ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതിനെതിരെയാണ് മൃഗസ്‌നേഹികള്‍ രംഗത്തെത്തിയിരിക്കുന്നത്. സുപ്രീം കോടതി വിധിയുടെ പരസ്യമായലംഘനമാണ് ഫഹദ് നടത്തിയതെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗമായ എം.എന്‍ ജയചന്ദ്രന്‍ മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചു. ഈ സംഭവത്തില്‍ ഫഹദിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മൃഗസംരക്ഷണ സമിതിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞു.

ആന ഒരു കാട്ടുമൃഗമാണ്. കൊമ്പില്‍ തൂങ്ങി ഇത്തരത്തില്‍ അഭ്യാസം നടത്തിയാല്‍ എപ്പോഴാണ് അതിന് പ്രകോപനമുണ്ടാകുന്നതെന്ന് അറിയാന്‍ സാധിക്കില്ല. ഇതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുന്നത് നാമെല്ലാവരുമാണ്. ഫഹദിനെപ്പോലെ ഒരു നടന്‍ ഇത്തരത്തില്‍ കൊമ്പില്‍ തൂങ്ങിയാല്‍ നാളെ മറ്റുള്ളവരും ഇതുപോലെ ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്. അതുകൊണ്ടാണ് ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഞാന്‍ പറയുന്നത്. ജയചന്ദ്രന്‍ പറഞ്ഞു.

Fahad fazil with elephant

പരാതിയിന്മേല്‍ കേന്ദ്ര മൃഗസംരക്ഷണ സമിതിയുടെ റിപ്പോര്‍ട്ട് അറിഞ്ഞ ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും ഫഹദിനും ആന ഉടമയ്ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞു.

ഇയോബിന്റെ പുസ്തകം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് വിവാദത്തിന് അടിസ്ഥാനം. ഫഹദ് ഫാസിലിന്റെ ധൈര്യം എന്ന തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങളാണ് വിവാദമായത്. ആനക്കൊമ്പില്‍ നാലും അഞ്ചും തവണ നടന്‍ നടന്‍ പൊങ്ങിതാഴുന്ന തരത്തിലായിരുന്നു ദൃശ്യങ്ങള്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.