Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫഹദ്-നസ്രിയ@ 365 ഡെയ്സ്

fahad-nazriya-wedding

നസ്രിയ ഫഹദിനു സ്വന്തമായിട്ട് ഇന്നേക്ക് ഒരു വർഷം. ഇത്ര വേഗത്തിലാണ് ദിനങ്ങൾ പറന്നകലുന്നത്. കഴിഞ്ഞ വർഷം ഈ ദിനം മറക്കാനാകുമോ സിനിമാസ്നേഹികൾക്ക്. തിരുവനന്തപുരം കഴക്കൂട്ടത്ത് സ്വകാര്യ ഹാളില്‍11.30 നും 12നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ഫഹദ് ഫാസില്‍, നസ്രിയ വിവാഹം. മൈലാഞ്ചി ചോപ്പണിഞ്ഞ് ഫഹദ് ഫാസിലിന്റെ മണവാട്ടിയായി മലയാളത്തിലെ സിനിമാകുടുബത്തിന്റെ മരുമകളായി. സിനിമാലോകം ഒന്നടങ്കം ആഘോഷിച്ച താരവിവാഹത്തിന് ഒരു വയസ്സ്.

നൂർജഹാനെപ്പോലെ മൊഞ്ചത്തിയായി എത്തിയ നസ്രിയയെ മറക്കാനാകുമോ. വമ്പൻ ആഘോഷങ്ങളോടെയുള്ള താരവിവാഹത്തിന് ഇതുവരെ കാണാത്ത ഹൽദി ചടങ്ങുവരെയുണ്ടായിരുന്നു. മൊഞ്ചുള്ള മണിമാരനായി നീളൻ കുർത്തയണിഞ്ഞ് എത്തിയ ഫഹദിനെ കേരളത്തിലെ പെൺകുട്ടികൾ നോക്കിയത് അൽപ്പം അസൂയയോടെ ആയിരുന്നില്ലേ?

nazriya-fahad

ആരാധകര്‍ക്ക് അത്ഭുതംസമ്മാനിച്ചാണ് ഫഹദ് നസ്രിയ വിവാഹവാര്‍ത്ത പോയവര്‍ഷം പുറത്തുവന്നത്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച കല്യാണം ഫഹദിന്റെ അച്ഛനും സംവിധായകനുമായ ഫാസില്‍ തന്നെയാണ് വെളിപ്പെടുത്തിയത്. പിന്നീട് താരജോടി സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാഹനിശ്ചയം.

ഫഹദും നസ്റിയയും വിവാഹിതരാകുന്നു. കുറച്ച് ഞെട്ടലോടെയും അതിനേക്കാൾ ഏറെ അതിശയത്തോടെയുമായിരുന്നു പ്രേക്ഷകർ വിവാഹവാർത്ത സ്വീകരിച്ചത്. ഇരു താരങ്ങളും മലയാളി പ്രേക്ഷകർക്ക് സ്വീകാര്യർ. പക്ഷെ പ്രായം ഒരു പ്രശ്നമല്ലേ? നസ്റിയയ്ക്ക് 19 വയസ്സ് ഫഹദ് കണ്ടാൽ പയ്യൻസ് ആണെങ്കിലും പ്രായം 31. തുടങ്ങിയ കുശുകുശുപ്പുകളൊക്കെ ഉണ്ടായിരുന്നു.

nazriya-photo

ഏതായാലും അസൂയക്കാരെ വീണ്ടും അസൂയപ്പെടുത്തിക്കൊണ്ട് വിവാഹവാർഷികത്തിന് മുൻപ് നസ്രിയയ്ക്ക് മികച്ച നടിക്കുള്ള പുരസ്ക്കാരവും കിട്ടി. ഇതോടെ നസ്രിയയുടെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ് സിനിമാലോകം. ഫഹദിന്റെ നായികയായി തന്നെയാണ് നസ്രിയയുടെ മടങ്ങി വരവെന്ന് വാർത്തകൾ ഉണ്ട്. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന നസ്രിയയുടെ അവസാനചിത്രം ഇരുവരും ദമ്പതികളായെത്തിയ അഞ്ജലി മേനോന്റെ ബാംഗൂര്‍ ഡേയ്സാണ്.

ep2

മലയാളത്തിലും തമിഴിലും തിളങ്ങി നില്‍ക്കുമ്പോഴാണ് നസ്രിയ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. വിവാഹത്തോടെ നസ്രിയ വെള്ളിത്തിരയോട് ബൈ പറയുമോ എന്നത് ആരാധകര്‍ക്ക് വിഷമമുണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇവരുടെ വിവാഹത്തില്‍ മലയാളി പ്രേക്ഷകര്‍ക്ക് അല്‍പം നിരാശയുണ്ടായിരുന്നു. എങ്കിലും വിവാഹ വാര്‍ത്തയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ട് ഒരു വർഷം തികയുകയാണ്. ഫഹദിനും നസ്രിയയ്ക്കും ആശംസകൾ നേരാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.