Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡി.പി പള്ളിക്കല്‍ ആയി ഫഹദ്

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ എബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അമേരിക്കയില്‍ പൂര്‍ത്തിയായി. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം മുഴുനീള ഹാസ്യകഥാപാത്രമായി ഫഹദ് എത്തുന്ന ചിത്രത്തിന്‍റെ പേര് ഞാന്‍ ഡി.പി പള്ളിക്കല്‍ എന്നാണ്.

അക്കരക്കാഴ്ചകള്‍ എന്ന ഹാസ്യപരമ്പര സംവിധാനം ചെയ്ത് ശ്രദ്ധേയനാണ് എബി. അമേരിക്കയില്‍ ഒരു സിനിമ നിര്‍മിക്കാന്‍ പാടുപെടുന്ന ഒരു വിദേശമലയാളിയുടെ കഥയാണ് ചിത്രം പറയുന്നത്. അതുമായി ബന്ധപ്പെട്ട് അയാള്‍ നടത്തുന്ന പരിശ്രമവും പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെയുമാണ് സിനിമ മുന്നോട്ട് പോകുന്നത്. എ.ബി.സി.ഡി എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയ നവീന്‍ ഭാസ്‌കറാണ് സംഭാഷണം. എബി വര്‍ഗീസും മഠ് ഗ്രബ്ബും, നവീനും ചേര്‍ന്നാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്.

പുതുമുഖം ഐശ്വര്യ മേനോന്‍ ആണ് ഫഹദിന്റെ നായികയാവുന്നത്. ബോളിവുഡ് താരം വിജയ് റാസ്, നന്ദു, അംബിക, ടൊവിനോ തോമസ്, വിനയ് ഫോര്‍ട്ട്, സഞ്ജു ശിവറാം, തമ്പി ആന്റണി,ജേക്കബ് ഗ്രിഗറി തുടങ്ങിയവരടക്കം വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.