Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രെഡിറ്റ് മുഴുവൻ അഗസ്റ്റീനയ്ക്ക്: അജു

aju-agusteena അജുവും അഗസ്റ്റീനയും ഇവാനും ജുവാനയ്ക്കുമൊപ്പം

എവിടെയാണെങ്കിലും അജുവർഗീസിനെ മാടി വിളിക്കുന്ന രണ്ടു പേരാണ് ഇവാനും ജുവാനയും. സിനിമയിൽ അൽപം കോമഡിക്കാരനാണെങ്കിലും മക്കളുടെയടുത്ത് അൽപം ഗൗരവക്കാനാണ് ഇൗ അപ്പ. മക്കൾ അപ്പ എന്നു ആദ്യമായി വിളിച്ച ദിവസം ജീവിതത്തിൽ അജുവിന് മറക്കാനാവില്ല. ഇരട്ടക്കുട്ടികളായ ഇവാന്റേയും ജുവാനയുടേയും വിശേഷങ്ങൾ അജു പറയുന്നു.

Aju Varghese & Family for Vanitha Cover Shoot

ഇരട്ടക്കുട്ടികളാണെന്നു കേട്ടപ്പോൾ വളരെ എക്സൈറ്റ‍ഡ് ആയിരുന്നു,. എല്ലാവർക്കും ലഭിക്കുന്ന ഭാഗ്യമല്ലോ ഇത്. ഇവാനും ജുവാനയും - പേരുകൾ ഞങ്ങൾ രണ്ടുപേരും ചേർന്ന് തീരുമാനിച്ചതാണ്. ഇപ്പോൾ അവർക്ക് ഒന്നരവയസായി. ഒക്ടോബർ 28 നാണ് ബർത്ത്ഡേ. ഇരട്ടക്കുട്ടികളായതുകൊണ്ട് മാനേജ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. അങ്ങനെ യാതൊരു ബുദ്ധിമുട്ടും ഞങ്ങൾക്ക് തോന്നിയിട്ടില്ല. അതിന്റെ ക്രെഡിറ്റ് മുഴുവൻ ഭാര്യയ്ക്കാണു കേട്ടോ. അവളാണ് കുട്ടികളെ സ്ഥിരമായി നോക്കുന്നത്.

chokochan-aju

ഷൂട്ടിങ്ങ് തിരക്കുകൾക്കിടയിലും നമ്മളെ വീട്ടിലേക്ക് തിരികെ വിളിക്കുന്നത് മക്കളാണ്. അവരുടെ കുസൃതിയും കളിചിരിയുമെല്ലാം എവിടെപ്പോയാലും മിസ് ചെയ്യും. വിനീതിന്റെ സിനിമയാണെങ്കിൽ ഞങ്ങളെല്ലാവരും ഫാമിലിയായിട്ടാണ് പോകുക. അല്ലാതെ സെറ്റുകളിലേക്ക് കുട്ടികളുമായി പോകുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ട്.

aju-family

ബർത്ത് ഡേയ്ക്ക് സ്പെഷൽ സമ്മാനമൊന്നും നൽകിയിട്ടില്ല. അതൊക്കെ അവർ തിരിച്ചറിയാനുള്ള പ്രായമൊക്കെ ആയി വരുന്നതേ ഉള്ളൂ. രണ്ടുപേരെയും ഒരുമിച്ചെടുക്കണമെന്നുള്ള വാശിയൊന്നും അവർക്കില്ല. കുസൃതിത്തരത്തിന്റെ കാര്യമാണെങ്കിൽ മാറിയും മറിഞ്ഞുമിരിക്കും. ഒരു സമയത്ത് ഒരാൾ പാവമാണെങ്കിൽ അടുത്ത ദിവസം അവൻ ഭയങ്കര കുസൃതിയായിരിക്കുന്നും. ചില ദിവസങ്ങളിൽ മകൾക്ക് കുസൃതി കൂടുതലായിരിക്കും. അതുകൊണ്ട് ആർക്കാണ് കുസൃതി എന്നു ചോദിച്ചാൽ ഉത്തരം പറയാൻ കഴിയില്ല.

aju-family

ജേക്കബിന്റെ സ്വർഗരാജ്യത്തിൽ ഇരുവരും അഭിനയിച്ചിരുന്നു. അഭിനയിച്ചുവെന്നൊന്നും പറയാൻ കഴിയില്ല, അവർ അറിഞ്ഞുപോലുമില്ല അങ്ങനെയൊരു ഷോട്ടിനെക്കുറിച്ച്. സിനിമയിലെ ഒരു പാട്ടുസീനിൽ നിവിൻ എടുത്തിരിക്കുന്നത് ഇവാനേയും ജുവാനയേയുമാണ്. വിനീതിന്റെ ചിത്രമായതു കൊണ്ടാണ് അഭിനയിപ്പിച്ചത്. തൽക്കാലം മക്കളെ അഭിനയിപ്പിക്കാൻ പ്ലാനില്ല, എന്തായാലും ഇൗ ഫാദേഴ്സ് ഡേയിൽ ഞാൻ വളരെ സന്തുഷ്ടനാണ്, അജു ചിരിക്കുന്നു.  

Your Rating: