Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമ ഷൂട്ടിങ് നിര്‍ത്തിവയ്ക്കുമെന്ന് നിർമാതാക്കൾ

shooting-still ഫയൽ ചിത്രം

ജനുവരി ഒന്നു മുതല്‍ മലയാള സിനിമാ നിര്‍മാണം പൂര്‍ണമായും നിര്‍ത്തിവയ്ക്കുമെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. തൊഴിലാളികളുടെ വേതനത്തില്‍ മുപ്പത്തിമൂന്നര ശതമാനം വര്‍ധനവേണമെന്ന ഫെഫ്കയുടെ നിലപാടില്‍ പ്രതിഷേധിച്ചാണിത്. ഫെഫ്കയുടെ തീരുമാനം അംഗീകരിക്കില്ല.

സാങ്കേതികപ്രവര്‍ത്തകരുടെ മാത്രമല്ല താരങ്ങളുടെയും പ്രതിഫലവും ഇപ്പോള്‍ വളരെ കൂടുതലാണ്. നിര്‍മാതാക്കളില്‍നിന്ന് ഇതിനകം പിടിച്ചുവാങ്ങിയ അധികപ്രതിഫലം തിരിച്ചുനല്‍കാന്‍ തയാറായാല്‍ മാത്രമെ ഇനി ഫെഫ്കയുമായി ചര്‍ച്ചയ്ക്കുള്ളുവെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗത്തിനുശേഷം പ്രസിഡന്‍റ് ജി.സുരേഷ്്കുമാര്‍ കൊച്ചിയില്‍ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.