Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലൻസിയറിന് അഭിനന്ദനങ്ങളുമായി സിനിമാലോകം

alancier-tovino

സംവിധായകന്‍ കമലിനോട് രാജ്യം വിട്ടുപോകാനാവശ്യപ്പെട്ട ഫാസിസ്റ്റ് ഭീഷണിക്കെതിരെ ഒറ്റയാള്‍ പ്രതിഷേധം നടത്തിയ നടന്‍ അലന്‍സിയര്‍ ലെ ലോപ്പസിന് അഭിനന്ദനങ്ങളുമായി സിനിമാതാരങ്ങൾ. ടൊവീനോ, ആഷിക് അബു, കുഞ്ചാക്കോ ബോബൻ, അനൂപ് മേനോൻ തുടങ്ങി നിരവധിപേർ അലൻസിയറിന് അഭിനന്ദനങ്ങളേകി.

രാജ്യസ്‌നേഹം ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ മാത്രം കുത്തക അല്ലല്ലോ ഞാന്‍ ജനിച്ച ഇന്ത്യ,ഞാന്‍ വളര്‍ന്ന ഇന്ത്യ, ഞാന്‍ ജീവിക്കും ഇവിടെ ഇത് പ്രതിഷേധമല്ല , പ്രതിരോധം തന്നെയാണ് അലന്‍സിയര്‍ ലെ ലോപ്പസ് , അലന്‍ ചേട്ടാ , ബിഗ് സല്യൂട്ട് എന്ന് ടോവിനോ ഫെയ്സ്ബുക്കില്‍ കുറിച്ചു.

സുരേഷും, കമലും, അലനും എല്ലാം ഇന്ത്യാക്കാരാണെന്നും എല്ലാ ഇന്ത്യക്കാരനെയും പോലെ തനിക്കും ദേശീയ ഗാനം എന്നത് ആത്മാഭിമാനത്തിനുള്ള അവസരമാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഡോ. ബിജു

അഭിവാദ്യങ്ങൾ പ്രിയ അലൻസിയർ....മലയാള സിനിമയിലെ നടന്മാരിൽ കലാകാരന്മാർ ഇപ്പോഴും ഉണ്ട് എന്ന് തെളിയിച്ചതിന്..താരങ്ങൾ എന്ന പേരിൽ ഉപജീവനത്തിനായി തൊഴിൽ ചെയ്യുന്ന ഒട്ടേറെ ആളുകൾ മലയാള സിനിമയിൽ ഉണ്ട്..പക്ഷെ മനുഷ്യനോടും ജീവിക്കുന്ന സാമൂഹിക ചുറ്റുപാടുകളോടും പ്രതിബദ്ധത ഉള്ള കലാകാരന്മാർ വളരെ വളരെ കുറവാണ്...കലാകാരൻ എന്ന വാക്കിന് ഒട്ടേറെ മാനങ്ങൾ ഉണ്ട്..കേവലം സിനിമയിൽ അഭിനയിക്കുന്നു, കോടികൾ പ്രതിഫലം വാങ്ങുന്നു എന്നത് കൊണ്ട് മാത്രം നല്ല കലാകാരൻ ആവുന്നില്ല ആരും..സമൂഹത്തോട് ചേർന്ന് നിൽക്കുമ്പോഴും സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് നേരെ ആർജ്ജവത്തോടെ പ്രതികരിക്കുമ്പോഴുമാണ് കലാകാരൻ എന്ന വാക്ക് അർത്ഥപൂർണ്ണമാകുന്നത്...നന്ദി അലൻസിയർ ഈ ആർജ്ജവത്തിനും..പ്രതികരണത്തിനും... 

Your Rating: