Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സലിം കുമാറിനെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാർ

ganesh-salim

തിരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ സ്ഥാനാർത്ഥികളായിരുന്ന ജഗദീഷും ഗണേഷ് കുമാറും പരസ്പരം വാക്പോരുകളുമായി രംഗത്തെത്തിയിരുന്നു. പത്തനാപുരത്ത് ഗണേഷ്‌കുമാറിന് വേണ്ടി നടന്‍ മോഹന്‍ലാല്‍ അടക്കം നിരവധി താരങ്ങളിറങ്ങിയത് വാര്‍ത്തയായിരുന്നു.

മൂന്ന് താരങ്ങൾ മത്സരിച്ച മണ്ഡലത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഗണേഷിന് വേണ്ടി മോഹന്‍ലാല്‍ ഇറങ്ങിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അനുഭാവിയായ സലിം കുമാര്‍ താരസംഘടനയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു. ഒടുവില്‍ പത്തനാപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജഗദീഷിനെ 25,000ത്തില്‍പരം വോട്ടുകള്‍ക്കാണ് ഗണേഷ് കുമാര്‍ കെട്ടുകെട്ടിച്ചത്.

ഫലപ്രഖ്യാപനംവരെ മൗനംപാലിച്ച ഗണേഷ് കുമാര്‍ വിജയിച്ചതിന് തൊട്ടുപിന്നാലെ ജഗദീഷിനെതിരെ ആഞ്ഞടിച്ചിരുന്നു. നീചനാണ് ജഗദീഷ് കുമാറെന്നായിരുന്നു പ്രതികരണം. ഏറ്റവും ഒടുവില്‍ സലിം കുമാറിനെതിരെയും ഗണേഷ് രംഗത്തെത്തി.

വിവാദങ്ങള്‍ തനിക്ക് ഗുണം ചെയ്തുവെന്നും പത്തനാപുരത്ത് ജയിപ്പിച്ചതില്‍ സലിം കുമാറിന് നന്ദി പറയുന്നുവെന്നും ഇത് അദ്ദേഹം തന്നെ സഹായിക്കാൻ ചെയ്തതാണെന്നേ ഞാൻ വിശ്വസിക്കുന്നുള്ളൂവെന്നും ഗണേഷ് പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പലയിടത്തും പ്രസംഗിച്ചുനടന്ന സലിം കുമാറിന് മോഹന്‍ലാലിനെ കുറിച്ച് പറയുവാന്‍ എന്ത് യോഗ്യതയാണുളളതെന്നും ഗണേഷ് ചോദിക്കുന്നു.

എന്നെ സഹോദരനെപ്പോലെ കാണുന്ന അദ്ദേഹം പത്തനാപുരത്ത് വന്നതിൽ എന്താണ് വിവാദം? അമ്മയുടെ യോഗങ്ങളില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പങ്കെടുക്കാത്ത സലീം കുമാര്‍ രാജിവച്ചതും ഇല്ലാത്തതും ഒരുപോലെയാണെന്നും എംഎല്‍എ പറഞ്ഞു.

Your Rating: